---
title: "വലിയൊരു ആഗ്രഹം ആണ് സഫലമാവാന്‍ പോവുന്നത്; സന്തോഷം പങ്കുവെച്ച് ആര്യ"
english_title: "A great desire is about to come true; Arya shares her happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52236/a-great-desire-is-about-to-come-true-arya-shares-her-happiness"
published_at: "2022-07-01T10:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be88eb1930e_ARYA__BABU.jpg"
keywords: []
---

# വലിയൊരു ആഗ്രഹം ആണ് സഫലമാവാന്‍ പോവുന്നത്; സന്തോഷം പങ്കുവെച്ച് ആര്യ

> **Lead Summary:** അച്ഛന്റെ ആഗ്രഹം സഫലമാക്കി കൊടുക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേരെ നമുക്ക് അറിയാം. ജീവിതത്തില്‍ വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞവരുടെ ആഗ്രഹങ്ങളെല്ലാം നടത്തിക്കൊടുക്കാന്‍ അവരുടെ മക്കള്‍ ഏത് അറ്റം വരെയും പോകും.

## Article Content

അച്ഛന്റെ ആഗ്രഹം സഫലമാക്കി കൊടുക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേരെ നമുക്ക് അറിയാം. ജീവിതത്തില്‍ വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞവരുടെ ആഗ്രഹങ്ങളെല്ലാം നടത്തിക്കൊടുക്കാന്‍ അവരുടെ മക്കള്‍ ഏത് അറ്റം വരെയും പോകും.

പറഞ്ഞുവരുന്നത് നമ്മുടെ പ്രിയപ്പെട്ട നടി ആര്യ ബാബുവിനെ കുറിച്ചാണ്. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇളയ മകളുടെ വിവാഹം.

ഇപ്പോള്‍ ആ സ്വപ്നം പൂവണിയാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആര്യ. തന്റെ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ശേഷമാണ് ഇത് നടക്കാന്‍ പോകുന്നത് എന്ന് ആര്യ പറയുന്നു. സഹോദരി അഞ്ജനയുടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഭാര്യ പറയുന്നത് .

‘ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്, സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്, എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്.

ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ കൂടപിറപ്പ്.. എനിക്ക് വെറുതേ ശാന്തമായി ഇരിക്കാന്‍ കഴിയില്ല. അവന്റെ കൈകള്‍ പിടിച്ച് അവള്‍ സ്വപ്നത്തിലേക്ക് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം’ ആര്യ കുറിച്ചു

മരിക്കുന്നതിന് മുമ്പ് മകളുടെ വിവാഹം അച്ഛന്‍ ആര്യയെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു അഞ്ജനയുടെ അഖിലിന്റെ വിവാഹനിശ്ചയം.

വലിയ ആഘോഷത്തോടുകൂടിയായിരുന്നു വിവാഹനിശ്ചയം. തന്റെ കുഞ്ഞനുജത്തിയുടെ വിവാഹം അതിഗംഭീരമായി നടത്താനാണ് ആര്യയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/52236/a-great-desire-is-about-to-come-true-arya-shares-her-happiness)