---
title: "ഞാന്‍ കുറേക്കൂടി കാര്യങ്ങള്‍ കാണുന്ന രീതി മാറി; ഷെയിന്‍ നിഗം"
english_title: "The way I see things has changed a lot; Shane Nigam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52206/the-way-i-see-things-has-changed-a-lot-shane-nigam"
published_at: "2022-07-01T08:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be64184e3dc_SHAIN.jpg"
keywords: []
---

# ഞാന്‍ കുറേക്കൂടി കാര്യങ്ങള്‍ കാണുന്ന രീതി മാറി; ഷെയിന്‍ നിഗം

> **Lead Summary:** സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാന്‍ വേണ്ടിയുള്ളതാണ് ഫെമിനിസവും കമ്മ്യൂണിസവുമെന്ന് നടന്‍ ഷെയിന്‍ നിഗം.

## Article Content

സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാന്‍ വേണ്ടിയുള്ളതാണ് ഫെമിനിസവും കമ്മ്യൂണിസവുമെന്ന് നടന്‍ ഷെയിന്‍ നിഗം.

സ്‌നേഹം കുറഞ്ഞതാണ് അടിസ്ഥാനപരമായി നോക്കിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഷെയിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഉമ്മ സുനിലയെ കുറിച്ചും ഷെയിന്‍ വാചാലനായി. ചെറുപ്പം മുതലേ ഉമ്മയെ കരുത്തുറ്റ സ്ത്രീയായാണ് കാണുന്നതെന്നും ഷെയ്ന്‍ വ്യക്തമാക്കി.

‘ഞാന്‍ കുറേക്കൂടി കാര്യങ്ങള്‍ കാണുന്ന രീതി മാറി. ഉമ്മച്ചിയുടെ കണ്ണില്‍ ഇനിയും ഞാന്‍ നന്നാവാനുണ്ട്. ഉമ്മച്ചി കുറച്ചുകൂടി നല്ല കുട്ടിയെയാണ് മനസ്സില്‍ കാണുന്നത്. എന്റെ കൂടെ ഉമ്മച്ചി ഇവോള്‍വ് ചെയ്തുവരികയാണ്. ഉമ്മച്ചി കാണുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കും. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണ്’, ഷെയിന്‍ പറഞ്ഞു.

‘ഉല്ലാസം’ ആണ് ഷെയിന്‍ നിഗത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം ജൂലൈ 1 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ചിത്രത്തിലെത്തുന്നത്.

പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജീവന്‍ ജോജോയാണ്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എല്‍സ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/52206/the-way-i-see-things-has-changed-a-lot-shane-nigam)