---
title: "കുട്ടിയാനയ്ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനെത്തിയ മോഡലിന് കിട്ടിയത് എട്ടിന്റെ 'പണി'; വീഡിയോ കാണാം "
english_title: "The model who came to pose for a photo with the baby elephant got the 'work' of eight; Watch the video "
publisher: "moviemax.in"
canonical_url: "https://moviemax.in/news/52203/the-model-who-came-to-pose-for-a-photo-with-the-baby-elephant-got-the-work-of-eight-watch-the-video"
published_at: "2022-07-01T07:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be50e4552bb_lady.jpg"
keywords: []
---

# കുട്ടിയാനയ്ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനെത്തിയ മോഡലിന് കിട്ടിയത് എട്ടിന്റെ 'പണി'; വീഡിയോ കാണാം 

> **Lead Summary:** മൃഗങ്ങളോട് മനുഷ്യര്‍ക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് പറഞ്ഞാലും അവയുടെ രീതി അറിഞ്ഞ് പെരുമാറേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കിലൊരു പക്ഷേ അത് നമ്മുടെ ജീവന് പോലും ഭീഷണിയായി വരാം. അത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുള്ള എത്രയോ പേരുടെ കഥകള്‍ നാം വാര്‍ത്തകളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. സമാനമായൊരു വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 'സ്റ്റോറിഫുള്‍ വീഡിയോ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

## Article Content

മൃഗങ്ങളോട് മനുഷ്യര്‍ക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് പറഞ്ഞാലും അവയുടെ രീതി അറിഞ്ഞ് പെരുമാറേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കിലൊരു പക്ഷേ അത് നമ്മുടെ ജീവന് പോലും ഭീഷണിയായി വരാം. അത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുള്ള എത്രയോ പേരുടെ കഥകള്‍ നാം വാര്‍ത്തകളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. സമാനമായൊരു വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 'സ്റ്റോറിഫുള്‍ വീഡിയോ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

അമേരിക്കൻ മോഡലായ മേഗൻ മിലൻ എന്ന യുവതി ഫോട്ടോക്ക് പോസ് ചെയ്യാനായി ഒരു കുട്ടിയാനനയ്ക്ക് അരികില്‍ നില്‍ക്കുമ്പോള്‍ സംഭവിച്ച രസകരമായ കാര്യങ്ങളാണ് വീഡിയോയുടെ ആകര്‍ഷണം. തായ്ലാന്‍ഡിലെ ഷിയ ലായ് ഓര്‍ക്കിഡ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഫോട്ടോഷൂട്ടിനായി എത്തിയ മോഡലുമായി ജനിച്ച് മൂന്നാഴ്ച മാത്രം തികഞ്ഞ കുട്ടിയാന പെട്ടെന്ന് കൂട്ടാവുകയായിരുന്നു. ഇവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിനായി കുട്ടിയാന ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

[https://www.instagram.com/reel/CfWp-yCDtTx/?igshid=YmMyMTA2M2Y=](https://www.instagram.com/reel/CfWp-yCDtTx/?igshid=YmMyMTA2M2Y=)

എന്നാല്‍ കുഞ്ഞാണെങ്കിലും ആനയുടെ ഭാരം താങ്ങാനാകാതെ മോഡല്‍ ശരിക്കും പെട്ടുപോയി. ഇത് വീഡിയോയില്‍  വ്യക്തമായി കാണാം. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ആദ്യം മോഡലിന്‍റെ വസ്ത്രത്തിലാണ് കുഞ്ഞന്‍ ആന കയറിപ്പിടിച്ചത്. പിന്നാലെ സ്നേഹപ്രകടനത്തിനായി ഇവരെ തറയില്‍ തള്ളിയിട്ട ശേഷം ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയാണ്.

സംഗതി സ്നേഹം കൊണ്ടാണെങ്കിലും തലനാരിഴയ്ക്കാണ് പരുക്കുകളൊന്നും കൂടാതെ മോഡല്‍ രക്ഷപ്പെട്ടത്. ഇത്രയൊക്കെ ചെയ്തെങ്കിലും കുട്ടിയാനയോട് വളരെ കരുതലോടെയും ഇഷ്ടത്തോടെയുമാണ് മോഡല്‍ ഇടപെടുന്നത്. കുട്ടിയാനയുടെ സ്നേഹപ്രകടനം വാത്സല്യപൂര്‍വമാണ് മിക്കവരും ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാമെന്ന ഉപദേശം എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്. ചിലരെങ്കിലും വീഡിയോ കാണുമ്പോള്‍ പേടി തോന്നിയെന്നും കമന്‍റ് ചെയ്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52203/the-model-who-came-to-pose-for-a-photo-with-the-baby-elephant-got-the-work-of-eight-watch-the-video)