---
title: " ഇതിനുവേണ്ടി തങ്ങൾ തമ്മിൽ വഴക്കായി; ബാല മനസ്സ് തുറക്കുന്നു "
english_title: "Bala's new interview is gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52158/balas-new-interview-is-gaining-attention-on-social-media"
published_at: "2022-06-30T20:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdba82d30cd_BALA.jpg"
keywords: []
---

#  ഇതിനുവേണ്ടി തങ്ങൾ തമ്മിൽ വഴക്കായി; ബാല മനസ്സ് തുറക്കുന്നു 

> **Lead Summary:** മലയാളത്തിൽ അറിയപ്പെടുന്ന നടൻ ആണ് ബാല. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. വില്ലനായും സഹനടനായും എല്ലാം ബാല അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇദ്ദേഹം. ബാലയുടെ പുതിയ അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തൻറെ പ്രിയപ്പെട്ട എലിസബത്തിനൊപ്പം ആണ് ബാല അഭിമുഖത്തിൽ എത്തിയത്.

## Article Content

മലയാളത്തിൽ അറിയപ്പെടുന്ന നടൻ ആണ് ബാല. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. വില്ലനായും സഹനടനായും എല്ലാം ബാല അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇദ്ദേഹം. ബാലയുടെ പുതിയ അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തൻറെ പ്രിയപ്പെട്ട എലിസബത്തിനൊപ്പം ആണ് ബാല അഭിമുഖത്തിൽ എത്തിയത്.

സിനിമയ്ക്ക് വേണ്ടി ലുക്ക് മാറ്റുന്നതിനെക്കുറിച്ച് എല്ലാം താരം അഭിമുഖത്തിൽ വാചാലനാകുന്നു. താൻ എല്ലാ അഭിനേതാക്കളെയും ബഹുമാനിക്കുന്നു എന്നും ബാല പറയുന്നുണ്ട്.

ഇത്ര മണിക്കൂർ എന്ന് കണക്കാക്കുവാൻ കഴിയുന്ന ജോലിയല്ല അഭിനേതാവിന് ഉള്ളത്. ഒരു നടൻ ആണെങ്കിൽ ചിലപ്പോൾ 24 മണിക്കൂറും ജോലി ചെയ്യണം. അവൻ ഉറങ്ങുന്ന സമയം കുറക്കേണ്ടി വരും.

നമ്മൾ ചെയ്യുന്ന കഥാപാത്രം അനുസരിച്ച് ആയിരിക്കും അത് ഉള്ളത്. താൻ എലിസബത്തും ആയി വഴക്കിട്ടു എന്നും എന്തുകൊണ്ടാണ് അങ്ങനെ ഉണ്ടായത് എന്നും താരം പറയുന്നു.

ഒരു കഥാപാത്രത്തിന് വേണ്ടി മുടി പ്രത്യേക രീതിയിൽ വെട്ടേണ്ടി വന്നു. ഇതിനുവേണ്ടി തങ്ങൾ തമ്മിൽ വഴക്കായി. എന്ത് ചെയ്യാൻ പറ്റും എന്ന് താരം ചോദിക്കുന്നു. സിനിമ ചെറുപ്പം മുതൽ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവളെന്നും ബാല പറയുന്നു.

വീട്ടിൽ എല്ലാവരും സിനിമ ആസ്വദിക്കുന്നവർ ആണ്. എലിസബത്തിനെക്കാളും അവളുടെ വീട്ടുകാർക്ക് എന്നെയാണ് ഇഷ്ടം എന്ന് ബാല പറഞ്ഞു. അവിടെ എല്ലാവരും ഡോക്ടേഴ്സ് ആണ്. തനിക്ക് അത്ര വിദ്യാഭ്യാസം ഒന്നുമില്ല. താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52158/balas-new-interview-is-gaining-attention-on-social-media)