---
title: "വിവാഹത്തിനൊരുങ്ങി പ്രിയ താരം, വീഡിയോ വൈറൽ "
english_title: "Beloved star getting ready for marriage, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52129/beloved-star-getting-ready-for-marriage-video-goes-viral"
published_at: "2022-06-30T17:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd8a5acf82e_NOOBIN.jpg"
keywords: []
---

# വിവാഹത്തിനൊരുങ്ങി പ്രിയ താരം, വീഡിയോ വൈറൽ 

> **Lead Summary:** 'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികല്‍ ഹൃദയത്തിലേറ്റിയ നൂബിന്‍ വിവാഹത്തിനൊരുങ്ങുന്നു. പരമ്പരയില്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതിനിടെയാണ് താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം താരം വെളുപ്പെടുത്തിയിരിക്കുന്നത്.

## Article Content

'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികല്‍ ഹൃദയത്തിലേറ്റിയ നൂബിന്‍ വിവാഹത്തിനൊരുങ്ങുന്നു. പരമ്പരയില്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതിനിടെയാണ് താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം താരം വെളുപ്പെടുത്തിയിരിക്കുന്നത്.

കടല്‍ത്തീരത്തും മറ്റുമായി എടുത്ത ചിത്രങ്ങളും വീഡിയോകളും നൂബിന്‍ പങ്കുവെച്ചുവെങ്കിലും, അതിലൊന്നും ഭാവിവധുവിന്റെ പേരോ, മുഖമോ താരം വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തങ്ങള്‍ ഒന്നിക്കുന്നുവെന്നും, ഓഗസ്റ്റില്‍ വിവാഹം ഉണ്ടാകുമെന്നും മറ്റുമ നൂബിന്‍ പറയുന്നതുപോലും ഹാഷ്ടാഗുകളായാണ്.

**

മോഡലിംഗ് രംഗത്തുനിന്നുമാണ് നൂബിന്‍ മിനിസ്‌ക്രീനിലേക്കെത്തുന്നത്. മോഡലിംഗിലൂടെ എത്തിയെങ്കിലും നൂബിനെ വലിയൊരു ആരാധകരവൃന്ദം പൊതിയുന്നത് 'കുടുംബവിളക്കി'ലെ 'പ്രതീഷാ'യി എത്തിയപ്പോഴായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ് നൂബിന്‍.

അഭിനയത്തേക്കാളുപരിയായി മോഡലിംഗിനെ സ്‌നേഹിച്ച താരം അവിചാരിതമായാണ് കുടുംബവിളക്കിലേക്കെത്തുന്നത്. ഫിറ്റ്‌നസ് കോന്‍ഷ്യസായ നൂബിന്‍ ശരീരം കാത്തുസൂക്ഷിക്കുന്നതിലും ആരാധകരപ്രിയം നേടിയ താരമാണ്.

[https://www.instagram.com/reel/Ce56JnmDpmK/?utm_source=ig_embed&ig_rid=dafd3239-0191-4c26-9699-f5506ec97fdc**](https://www.instagram.com/reel/Ce56JnmDpmK/?utm_source=ig_embed&ig_rid=dafd3239-0191-4c26-9699-f5506ec97fdc)

ആറു വര്‍ഷമായ തന്റെ പ്രണത്തെക്കുറിച്ച് നൂബിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത് ആരാണെന്നും, എവിടെയുള്ള ആളാണെന്നുമൊന്നും ഇതുവരേയും വ്യക്തമാക്കിയിട്ടില്ല.

വധു ഡോക്ടറാണെന്നും നൂബിന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് നൂബിന്റെ ഭാവിവധുവിനെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ തിരയുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/52129/beloved-star-getting-ready-for-marriage-video-goes-viral)