---
title: "പ്രിയതമന് വിട ചൊല്ലി മീന; അമ്മയെ ആശ്വസിപ്പിച്ച് മകള്‍"
english_title: "MEENA says goodbye to loved one; The daughter comforted the mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52074/meena-says-goodbye-to-loved-one-the-daughter-comforted-the-mother"
published_at: "2022-06-30T14:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd6012b0de9_MEENA.jpg"
keywords: []
---

# പ്രിയതമന് വിട ചൊല്ലി മീന; അമ്മയെ ആശ്വസിപ്പിച്ച് മകള്‍

> **Lead Summary:** നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി.

## Article Content

നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി.

സിനിമാരംഗത്തെ നിരവധി താരങ്ങളാണ് വിദ്യാസാഗറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും മീനയെ ആശ്വസിപ്പിക്കാനുമായി എത്തിയത്. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം വിദ്യാസാഗറിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു.

വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചെങ്കിലും ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു.

2009ല്‍ ആയിരുന്നു ബംഗളൂരുവില്‍ വ്യവസായി ആയിരുന്ന വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചത്. നൈനിക എന്നു പേരുള്ള ഒരു മകളാണ് ഇവര്‍ക്കുള്ളത്. ദളപതി വിജയുടെ മകളായി ‘തെറി’ സിനിമയില്‍ നൈനിക അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52074/meena-says-goodbye-to-loved-one-the-daughter-comforted-the-mother)