---
title: "ജയില്‍ കക്കൂസ് ഉപയോഗിക്കാന്‍ പറ്റുന്നില്ല, വെള്ളം പോലും കുടിക്കാതെ ആര്യന്‍ ഖാന്‍; അവസ്ഥ പേടിപ്പെടുത്തുന്നു"
english_title: "Prison toilets cannot be used, Aryan Khan without even drinking water; The situation is frightening"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5203/prison-toilets-cannot-be-used-aryan-khan-without-even-drinking-water-the-situation-is-frightening"
published_at: "2021-10-14T19:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61683ac90b606_aryan.jpg"
keywords: []
---

# ജയില്‍ കക്കൂസ് ഉപയോഗിക്കാന്‍ പറ്റുന്നില്ല, വെള്ളം പോലും കുടിക്കാതെ ആര്യന്‍ ഖാന്‍; അവസ്ഥ പേടിപ്പെടുത്തുന്നു

> **Lead Summary:** ബോളിവുഡ് കിങ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജീവിതത്തില്‍ ചിന്തിയ്ക്കുക പോലും ചെയ്യാത്ത അവസ്ഥയിലാണ് ഇപ്പോള്‍. അച്ഛന്റെ സിനിമകലില്‍ പോലും ഇല്ലാത്തത്ര ട്വിസ്റ്റും സസ്‌പെന്‍സുമാണ് ആര്യന്‍ ഖാന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചു എന്ന ആരാപണത്തിന്റെ പേരില്‍ അറസ്റ്റിലായ ആര്യന്റെ പക്കല്‍ നിന്നും ഇതുവരെ ഒരു ലഹരി മരുന്നു പിടികൂടിയിട്ടില്ല.

## Article Content

ബോളിവുഡ് കിങ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജീവിതത്തില്‍ ചിന്തിയ്ക്കുക പോലും ചെയ്യാത്ത അവസ്ഥയിലാണ് ഇപ്പോള്‍. അച്ഛന്റെ സിനിമകലില്‍ പോലും ഇല്ലാത്തത്ര ട്വിസ്റ്റും സസ്‌പെന്‍സുമാണ് ആര്യന്‍ ഖാന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചു എന്ന ആരാപണത്തിന്റെ പേരില്‍ അറസ്റ്റിലായ ആര്യന്റെ പക്കല്‍ നിന്നും ഇതുവരെ ഒരു ലഹരി മരുന്നു പിടികൂടിയിട്ടില്ല.

എന്നാല്‍ ലഹരി മരുന്ന് മാഫിയയുടെ പിടിയിലാണ് ആര്യന്‍ എന്ന് താരപുത്രന്റെ വാട്‌സ് ആപ് സന്ദേശം പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇക്കാരണത്താലാണ് ആര്യന് കോടതി ജാമ്യം നിഷേധിച്ചത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെ, ജയലില്‍ താരപുത്രന്റെ അവസ്ഥ പേടിപ്പെടുത്തുന്നതാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാരൂഖ് ഖാന്റെ മകനാണെന്ന് കരുതി ജയിലില്‍ യാതൊരു തര പ്രത്യേക പരിഗണനയും ആര്യന്‍ ഖാന്‍ നല്‍കിയിട്ടില്ല. എല്ലാവരും കഴിയ്ക്കുന്ന ഭക്ഷണവും താമസ സൗകര്യവും തന്നെയാണ് ആര്യനും നല്‍കിയിരിയ്ക്കുന്നത്. അത് തന്നെയാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പേടിപ്പെടുത്തുന്നതും.

ജയില്‍ മെസ്സില്‍ നിന്നുള്ള ഭക്ഷണം ആര്യന്‍ ഖാന്‍ കഴിക്കാന്‍ കഴിയുന്നില്ല. ജയില്‍ കാന്റീനില്‍ നിന്നും വാങ്ങിയ ബിസ്‌കറ്റ് മാത്രമാണ് ആര്യന്‍ കഴിയ്ക്കുന്നത്. എന്നാല്‍ മറ്റെന്തെങ്കിലും വേണം എന്ന് ആര്യന്‍ ആവശ്യപ്പെടുന്നും ഇല്ല. ജയില്‍ മുറിയ്ക്കുള്ളിലെ കക്കൂസ് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ആര്യന്‍ വെള്ളവും കുടിയ്ക്കുന്നില്ല. 12 കുപ്പി വെള്ളം ആര്യന് നല്‍കിയിരുന്നുവത്രെ. ആറ് ദിവസം കൊണ്ട് വെറും മൂന്ന് കുപ്പി വെള്ളം മാത്രമാണ് താരപുത്രന്‍ കുടിച്ചത്.

ആറ് ദിവസമായി ആര്യന്‍ ജയിലിലാണ്. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി ആര്യന്‍ ഖാന്‍ കുളിച്ചിട്ടില്ല. ശരീരത്തിന് മറ്റ് എന്തെങ്കിലും തരത്തിലുള്ള രോഗം പിടിപെടുമോ എന്നാണ് ഇപ്പോള്‍ ജയില്‍ അധികൃതരുടെ പേടി. ആര്യന്‍ ഖാന്‍ പ്രത്യേകിച്ച് ഒന്നിനും ഒരു പ്രതികരണവും നടത്തുന്നില്ല എന്നാണ് മറ്റൊരു വിവരം. ജയിലിലെ അസൗകര്യത്തെ കുറിച്ചോ മറ്റോ ഒന്നും തന്നെ ആര്യന്‍ സംസാരിച്ചിട്ടില്ല. ആരോടും മിണ്ടുന്നുമില്ല. തന്നോട് ചോദിയ്ക്കുന്ന ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/5203/prison-toilets-cannot-be-used-aryan-khan-without-even-drinking-water-the-situation-is-frightening)