logo

പ്രേഷകരെ ത്രസിപ്പിക്കാനൊരുങ്ങി കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ

Published at Nov 20, 2020 04:28 PM പ്രേഷകരെ ത്രസിപ്പിക്കാനൊരുങ്ങി  കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ

പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന വിരുന്ന് ഉറപ്പേകി തെലുങ്ക് അഡൽറ്റ് ചിത്രം കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും ആണ് ഈ ടീസറിന്റെ പ്രധാന ആകർഷണം.

തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ലക്ഷ്മികാന്ത് ചെന്ന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നരേഷ് കുമരൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്ന് ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ്.

സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് കാർത്തിക് – അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്നാണ്.

Telugu Adult Movie Commitment's Kitilan Teaser Released

Related Stories
നയന്‍താര അന്ന് കരണത്ത് അടിച്ച ആ അടി ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല-നടന്‍ പ്രേംജി

Sep 13, 2021 12:49 PM

നയന്‍താര അന്ന് കരണത്ത് അടിച്ച ആ അടി ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല-നടന്‍ പ്രേംജി

അധികം ആര്‍ക്കും അറിയാത്ത, തനിയ്ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നയന്‍താരയെ കുറിച്ചുള്ള അനുഭവമാണ് പ്രേംജി വെളിപ്പെടുത്തിയത്....

Read More >>
 സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നുവോ?

Sep 11, 2021 02:55 PM

സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നുവോ?

ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളാണ്‌ ഇപ്പോള്‍ വന്നിരിക്കുന്നത്....

Read More >>
Trending Stories