---
title: "പൃഥ്വിരാജ്  ധരിച്ചിരിക്കുന്ന ഈ ടീഷർട്ടിൻ്റെ വില എത്രയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും ..."
english_title: "You will be shocked to know the price of this t-shirt worn by Prithviraj ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51888/you-will-be-shocked-to-know-the-price-of-this-t-shirt-worn-by-prithviraj"
published_at: "2022-06-29T16:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc31469dab4_prithviraj.jpg"
keywords: []
---

# പൃഥ്വിരാജ്  ധരിച്ചിരിക്കുന്ന ഈ ടീഷർട്ടിൻ്റെ വില എത്രയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും ...

> **Lead Summary:** പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. സിനിമയുടെ റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇതിൻറെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ.

## Article Content

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. സിനിമയുടെ റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇതിൻറെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ.

ഈ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇവർ പത്രസമ്മേളനം നടത്തുകയും ചെയ്തു. ഹൈദരാബാദ് ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്രമോഷന് ശേഷമായിരുന്നു ഇത്.

പത്രസമ്മേളനത്തിൽ പൃഥ്വിരാജ് ധരിച്ചെത്തിയ ടീഷർട്ട് ഏറെ ശ്രദ്ധ കവർന്നു. ഭൂരിഭാഗം പ്രേക്ഷകരുടെയും ശ്രദ്ധ പോയത് ഈ ടീഷർട്ടിലേക്ക് ആണ്. പ്രത്യേകിച്ച് ഫാഷൻ പ്രേമികളുടെ കാര്യം പറയുകയും വേണ്ട.

ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡ് അലക്സാണ്ടർ മക്വീൻ ലോഗോ ടീഷർട്ട് ആണ് ആണ് താരം ധരിച്ചത്. ഇതിൻറെ വില അറിഞ്ഞ ആരാധകർ ഞെട്ടി ഇരിക്കുകയാണ്.

ഏതാണ്ട് 14 ആയിരത്തിലധികം രൂപ വിലയുള്ള ടീഷർട്ട് ആണ് ഇത്.  ഈ വസ്ത്രം ധരിച്ച് പൃഥ്വിരാജിനെ കാണാൻ നല്ല രസമുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

2012 സിംഹാസനം എന്ന ചിത്രത്തിൽ പൃഥ്വിരാജും ഷാജി കൈലാസും ഒരുമിച്ചിരുന്നു. ഇതിനുശേഷം ഇവർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് കടുവ. ജിനു എബ്രഹാമാണ് ഇതിനെ തിരക്കഥ രചിച്ചിരിക്കുന്നത്.

ലൂസിഫർ എന്ന ചിത്രത്തിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത ഇതിനുണ്ട്. ചിത്രത്തിൽ സംയുക്ത മേനോൻ നായികയായി എത്തുന്നു.

അലൻസിയർ, അർജുൻ അശോകൻ, രഞ്ജി പ്പണിക്കർ, ബൈജു തുടങ്ങിയവരും മറ്റു ചില വേഷങ്ങളിൽ എത്തുന്നുണ്ട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51888/you-will-be-shocked-to-know-the-price-of-this-t-shirt-worn-by-prithviraj)