---
title: "കമൽഹാസന്റെ മാസ് പുഷ് അപ്പുകൾ; വീഡിയോയുമായി ലോകേഷ് കനകരാജ്"
english_title: "Kamal Haasan's mass push ups; Lokesh Kanakaraj with video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51829/kamal-haasans-mass-push-ups-lokesh-kanakaraj-with-video"
published_at: "2022-06-29T13:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc0145e4543_kamalahasan_and_lokhesh_kanakaraj.jpg"
keywords: []
---

# കമൽഹാസന്റെ മാസ് പുഷ് അപ്പുകൾ; വീഡിയോയുമായി ലോകേഷ് കനകരാജ്

> **Lead Summary:** ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്.

## Article Content

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ലോകേഷ് പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിക്രത്തിന്റെ ലോക്കേഷൻ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

**

ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ സെറ്റിൽ പുലർച്ചെ കമൽഹാസൻ പുഷ് അപ്പുകൾ എടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

തന്റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് കമൽഹാസന്റെ മാസ്സ് പുഷ് അപ്പ് വീഡിയോ ലോകേഷ് പുറത്ത് വിട്ടിരിക്കുന്നത്. 'വാഗ്ദാനം ചെയ്തപോലെ കമൽഹാസൻ സാറിന്റെ വീഡിയോ ഇതാ.

[https://twitter.com/i/status/1541770534454960129**](https://twitter.com/i/status/1541770534454960129)

ഇരുപത്തി ആറ് പുഷ് അപ്പുകൾ ചെയ്തു. ആദ്യത്തെ രണ്ടെണ്ണം എനിക്ക് മിസ്സായി. ഗരുഡൻ പറന്നിറങ്ങിക്കഴിഞ്ഞു,' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51829/kamal-haasans-mass-push-ups-lokesh-kanakaraj-with-video)