---
title: "രണ്‍ബിര്‍ കപൂര്‍ ചിത്രം  'ഷംഷേര', വീഡിയോ ഗാനം പുറത്ത് "
english_title: "Now the video song of the movie 'Shamsheka' has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51804/now-the-video-song-of-the-movie-shamsheka-has-been-released"
published_at: "2022-06-29T11:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbed614e181_shamshera.jpg"
keywords: []
---

# രണ്‍ബിര്‍ കപൂര്‍ ചിത്രം  'ഷംഷേര', വീഡിയോ ഗാനം പുറത്ത് 

> **Lead Summary:** രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന സിനിമയാണ് 'ഷംഷേര'. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ 'ഷംഷേര' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

## Article Content

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന സിനിമയാണ് 'ഷംഷേര'. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ 'ഷംഷേര' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ അഭിനയിക്കുന്നത്. അച്ഛനായ 'ഷംഷേര'യായും മകൻ 'ബല്ലി'യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ എത്തുക. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് 'ഷംഷേര' പറയുന്നു. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക .

ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്‍ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് ആഭിനയിക്കുന്നു.

'ഷംഷേര'യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രണ്‍ബീറിന് പ്രതീക്ഷയുള്ള ചിത്രമായ 'ഷംഷേര' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/51804/now-the-video-song-of-the-movie-shamsheka-has-been-released)