---
title: "സൂര്യക്കും കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം"
english_title: "Invitation to Surya and Kajol to the Oscar Committee"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51792/invitation-to-surya-and-kajol-to-the-oscar-committee"
published_at: "2022-06-29T10:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbe2eab4752_kajol_and_surya.jpg"
keywords: []
---

# സൂര്യക്കും കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

> **Lead Summary:** അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാൻ തെന്നിന്ത്യൻ താരം സൂര്യക്ക് ക്ഷണം. ചൊവ്വാഴ്‍ചയാണ് പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പ്രഖ്യാപിച്ചത്.

## Article Content

അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാൻ തെന്നിന്ത്യൻ താരം സൂര്യക്ക് ക്ഷണം. ചൊവ്വാഴ്‍ചയാണ് പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പ്രഖ്യാപിച്ചത്.

ബോളിവുഡ് താരം കാജോളിനും കമ്മറ്റിയിലേക്ക് ക്ഷണമുണ്ട്. സംവിധായിക റീമ കഗ്‍ടിയാണ് കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി. ലോസ് ഏഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ ഇങ്ങനെ ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് അർഹതയുണ്ടാകും (Suriya).

ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു. സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്‍ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചിരുന്നു.

സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയായിരുന്നു. ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, എ ആര്‍ റഹ്‍മാൻ, അലി ഫസല്‍, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലൻ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51792/invitation-to-surya-and-kajol-to-the-oscar-committee)