---
title: "അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു"
english_title: "The life of former Prime Minister of India Atal Bihari Vajpayee becomes a movie."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51786/the-life-of-former-prime-minister-of-india-atal-bihari-vajpayee-becomes-a-movie"
published_at: "2022-06-29T10:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbdf28036ff_adal_bihaari_vajpe.jpg"
keywords: []
---

# അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു

> **Lead Summary:** മുൻ ഇന്ത്യൻ പ്രധാമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്'(Main RahoonYa Na Rahoon, Yeh Desh Rehna Chahiye – Atal) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

## Article Content

മുൻ ഇന്ത്യൻ പ്രധാമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്'(Main RahoonYa Na Rahoon, Yeh Desh Rehna Chahiye – Atal) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

**

'മെയിൻ റഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ അടൽ' എന്നാണ് ചിത്രത്തിന്റെ പേര്. 2023 ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേവർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല.

[https://twitter.com/i/status/1541703661809610754**](https://twitter.com/i/status/1541703661809610754)

സിനിമയിൽ വാജ്പേയി പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ അല്ല പറയാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജീവിത ശൈലിയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതെന്നും നിർമ്മാതാവ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51786/the-life-of-former-prime-minister-of-india-atal-bihari-vajpayee-becomes-a-movie)