---
title: "പുതിയ വിശേഷം അറിയിച്ച് നൈല ഉഷ, ആശംസകള്‍ അറിയിച്ച് ആരാധകര്‍ "
english_title: "Now the latest news of Nyla Usha is catching the attention of social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51742/now-the-latest-news-of-nyla-usha-is-catching-the-attention-of-social-media"
published_at: "2022-06-28T23:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb414b76a86_nyla_usha.jpg"
keywords: []
---

# പുതിയ വിശേഷം അറിയിച്ച് നൈല ഉഷ, ആശംസകള്‍ അറിയിച്ച് ആരാധകര്‍ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയിലാ ഉഷ. കുഞ്ഞനന്തൻറെ കട എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം സ്ക്രീനിൽ അവതരിപ്പിച്ചു. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയിലാ ഉഷ. കുഞ്ഞനന്തൻറെ കട എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം സ്ക്രീനിൽ അവതരിപ്പിച്ചു. 

അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. താരം അറിയിക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷം ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

സനൽ വിദേവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ. കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് ഔദ്യോഗികമായി പേര് നൽകിയത്. താരമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് .  ഇന്ദ്രജിത്താണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇരിഞ്ഞാലക്കുടയിൽ ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ബാബുരാജും സരയു മോഹനും ആണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയുടെ തിരക്കഥ എഴുതിയ അഭയകുമാർ കെ, അരുൺ കുര്യൻ എന്നിവർ ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മനു മോഹനാണ് സിനിമയുടെ മേക്കപ്പ് നിർവ്വഹിക്കുന്നത്.

രഞ്ജിൻ രാജ് ആണ് സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഒരുക്കുന്നത്. ഒരു കോമഡി ട്രാക്കിൽ പോകുന്ന സിനിമ ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആളുകൾ ആണ് സിനിമയുടെ റിലീസിന് വേണ്ടി ഇപ്പോൾ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51742/now-the-latest-news-of-nyla-usha-is-catching-the-attention-of-social-media)