'പത്ത് വര്‍ഷം മുമ്പ് മൂക്കിനുള്ളില്‍ കുടുങ്ങിയ നാണയം തുമ്മിയപ്പോള്‍ പുറത്തുവന്നു'

'പത്ത് വര്‍ഷം മുമ്പ് മൂക്കിനുള്ളില്‍ കുടുങ്ങിയ നാണയം തുമ്മിയപ്പോള്‍ പുറത്തുവന്നു'
Jun 28, 2022 10:52 PM | By Susmitha Surendran

കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രവും അവിശ്വസനീയവുമായൊരു വാര്‍ത്തയാണ് ( Bizarre incident ) ഇപ്പോള്‍ യുകെയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. പതിനാലുകാരന്‍റെ മൂക്കില്‍ പത്തുവര്‍ഷം മുമ്പ് കുടുങ്ങിയ നാണയം ( Sneezes Coin ) തുമ്മുമ്പോള്‍ പുറത്തുവന്നിരിക്കുന്നുവെന്നതാണ് വാര്‍ത്ത.

'മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ്' ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉമൈര്‍ ഖമര്‍ എന്ന വിദ്യാര്‍ത്ഥിയാണ് അപൂര്‍വമായ അനുഭവത്തിലൂടെ കടന്നുപോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാല് വയസുള്ളപ്പോള്‍ അബദ്ധത്തില്‍ ഉമൈറിന്‍റെ മൂക്കിനുള്ളിലേക്ക് ചെറിയ നാണയം കയറിപ്പോയതാണത്രേ.

ഇക്കാര്യം പിന്നീട് ഉമൈര്‍ മറന്നുപോവുകയായിരുന്നു. വീട്ടിലുള്ളവര്‍ ഇതറിയുകയും ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് പലപ്പോഴായി മൂക്കിനുള്ളില്‍ വേദന അനുഭവപ്പെട്ടതിന്‍റെയും ശ്വാസതടസം നേരിട്ടതിന്‍റെയും പശ്ചാത്തലത്തില്‍ പല തവണ ഉമൈറിനെയും കൊണ്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ട്.

പക്ഷേ ഒരിക്കലും ഉമൈറിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരമായിരുന്നില്ല. കളിക്കുമ്പോഴും മറ്റും എപ്പോഴും മകന് ശ്വാസതടസമുണ്ടായിരുന്നതായി ഉമൈറിന്‍റെ അമ്മ അഫ്ഷീന്‍ ഖമര്‍ പറയുന്നു. ഒരാഴ്ച മുമ്പ് പതിവ് പോലെ മൂക്കില്‍ വേദനയും അസ്വസ്ഥതയും തോന്നിയതിനെ തുടര്‍ന്ന് ഉമൈര്‍ ശക്തിയായി തുമ്മിയപ്പോഴാണത്രേ നാണയം പുറത്തുവന്നത്.

അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. ഉമൈറിനാണെങ്കില്‍ അപകടം സംഭവിക്കുന്ന സമയം നേരിയതായി മാത്രമേ ഓര്‍മ്മകളിലുള്ളൂ. 'എന്തോ മൂക്കിനുള്ളില്‍ തടഞ്ഞുകിടക്കുന്നതായി വല്ലാതെ തോന്നിയതാണ്. ഭയങ്കര കട്ടിയുള്ള എന്തോ ഒന്ന്.

അപ്പോള്‍ ഞാന്‍ വിരല്‍ കൊണ്ട് മൂക്കിന്‍റെ ഒരു ഭാഗം പൊത്തി, മറുഭാഗത്തുകൂടി ശ്വാസമെടുക്കുകയും പലവട്ടം ഇത് ചെയ്ത ശേഷം ബഡ്സ് ചെവിയിലിട്ട് ശക്തമായി തുമ്മുകയും ചെയ്തു. അപ്പോഴാണ് കോയിൻ പുറത്തുവന്നത്...'-

ഉമൈറിന്‍റെ വാക്കുകള്‍ 'മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നാണയം പുറത്തുവന്നതോടെ ( Sneezes Coin ) വര്‍ഷങ്ങളായി താന്‍ അനുഭവിച്ചിരുന്ന ഭാരവും അസ്വസ്ഥതയും ഒഴിഞ്ഞുപോയി എന്നാണ് ഉമൈര്‍ പറയുന്നത്. എന്തായാലും വിചിത്രമായ സംഭവം ( Bizarre incident ) വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

The coin that had been stuck in his nose before came out when he sneezed. '

Next TV

Related Stories
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
#viral |  ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

Apr 16, 2024 12:43 PM

#viral | ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം...

Read More >>
Top Stories