ഗര്‍ഭിണിയായിരുന്നപ്പോള്‍ അനിയത്തി ആവശ്യപ്പെട്ടതും ഇത് തന്നെ ...

ഗര്‍ഭിണിയായിരുന്നപ്പോള്‍ അനിയത്തി ആവശ്യപ്പെട്ടതും ഇത് തന്നെ ...
Jun 28, 2022 09:06 PM | By Susmitha Surendran

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ് . നിരവധി പരമ്പരകളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായത് . ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി മൃദുല വിജയ്.

മലയാളത്തിലെ ഹിറ്റ് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ മൃദുല നടന്‍ യുവകൃഷ്ണയെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്ത് വരാറുണ്ട്. ഇനി മാസങ്ങള്‍ക്കുള്ളില്‍ മൃദുല ഒരു കുഞ്ഞിന് ജന്മം കൊടുക്കും എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷങ്ങളിലൊന്ന്.



ഇപ്പോള്‍ ഗര്‍ഭകാലം ആഘോഷമാക്കി മാറ്റുകയാണ് നടി. ഇതിനിടെ മൃദുല സ്വന്തമായി ഉണ്ടാക്കിയ പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തിയിരുന്നു. ഈ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്.

ഏറ്റവുമൊടുവില്‍ അമ്മയുണ്ടാക്കി തന്ന പൊതിച്ചോറിന്റെ വിശേഷങ്ങളാണ് മൃദുല പങ്കുവെച്ചിരിക്കന്നത്. ഗര്‍ഭിണിയായ സമയത്ത് തനിക്ക് മുന്‍പ് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങളൊക്കെ കഴിക്കാനാണ് ആഗ്രഹം തോന്നുന്നത്.



അങ്ങനെ ചിന്തിച്ചപ്പോള്‍ ചട്ടിച്ചോറ് കഴിക്കാനാണ് ആഗ്രഹം വന്നത്. അത് പൊതിച്ചോറിലേക്ക് മാറ്റിയെന്നാണ് നടി പറയുന്നത്. ശേഷം ചോറും കറികളും വയ്ക്കുന്നതിന്റെയും മീന്‍ വാങ്ങുന്നതും ഓക്കെ വീഡിയോയിലൂടെ പകര്‍ത്തിയിരുന്നു.

മൃദുലയുടെ അനിയത്തിയും നടിയുമായ പാര്‍വതിയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ഗര്‍ഭിണിയായിരുന്നപ്പോഴും ഇതേ കാര്യം ആവശ്യപ്പെട്ടു. അന്ന് അമ്മ ചെയ്ത് തന്നില്ലെന്നും ചേച്ചിയ്ക്ക് വേണ്ടി ചെയ്ത് കൊടുത്തു എന്നുള്ള പരിഭവവും പാര്‍വതി പങ്കുവെച്ചു. 



പാര്‍വതിയുടെ മകള്‍ യാമികയുടെ കൂടെയാണ് മൃദുല വീഡിയോ തുടങ്ങിയത്. കുഞ്ഞിനെ എടുത്തും കളിപ്പിച്ചും ഇപ്പോഴുള്ള നിമിഷങ്ങള്‍ ആഘോഷമാക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു മൃദുല-യുവ വിവാഹം നടക്കുന്നത്. 

Actress Mridula Vijay's new video goes viral

Next TV

Related Stories
#malavikakrishnadas | ചിലതിൽ മാളവികയ്ക്ക് തെറ്റുപറ്റി... പെങ്ങളോട് തേജസ് പലപ്പോഴും അത് ചെയ്തിട്ടും മാളവികയ്ക്ക് കിട്ടിയത് അത്  തന്നെ!

May 1, 2024 09:06 AM

#malavikakrishnadas | ചിലതിൽ മാളവികയ്ക്ക് തെറ്റുപറ്റി... പെങ്ങളോട് തേജസ് പലപ്പോഴും അത് ചെയ്തിട്ടും മാളവികയ്ക്ക് കിട്ടിയത് അത് തന്നെ!

ആ റിയാലിറ്റി ഷോയിൽ രണ്ടുപേരും വിജയികളായില്ലെങ്കിലും ആരാധകരെ നേടി എടുത്തിരുന്നു. വിവാഹത്തിനുശേഷം ജോലിയിൽ തിരികെ പ്രവേശിച്ച തേജസ് കുറച്ച്...

Read More >>
#biggboss |  മൊയന്ത് നോറ, കള്ളൻ ​ഗബ്രി, ഓന്ത് ചേച്ചി ശ്രീരേഖ..; ചെല്ലപ്പേരിൽ കുറിക്കുകൊണ്ട് മത്സരാർത്ഥികൾ

Apr 30, 2024 09:36 PM

#biggboss | മൊയന്ത് നോറ, കള്ളൻ ​ഗബ്രി, ഓന്ത് ചേച്ചി ശ്രീരേഖ..; ചെല്ലപ്പേരിൽ കുറിക്കുകൊണ്ട് മത്സരാർത്ഥികൾ

ഓന്ത് ചേച്ചി എന്നാണ് ശ്രീരേഖയ്ക്ക് നൽകിയ പേര്. സിജോ നോറയെ കുറിച്ചാണ്...

Read More >>
#riyassalim | പുറത്തുള്ള ബോയ്ഫ്രണ്ടിനെ അലവലാതിയാക്കി; റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ…; റിയാസ് സലിം

Apr 30, 2024 11:38 AM

#riyassalim | പുറത്തുള്ള ബോയ്ഫ്രണ്ടിനെ അലവലാതിയാക്കി; റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ…; റിയാസ് സലിം

ജാസ്മിൻ എത്ര നല്ല മത്സരാർത്ഥിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഒരാളെ എന്തുകൊണ്ട് ബുള്ളി ചെയ്യാൻ പാടില്ല എന്നതായിരുന്നു എന്റെ...

Read More >>
#nishasarang | 'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

Apr 30, 2024 09:02 AM

#nishasarang | 'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

ഇപ്പോഴിതാ റിഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയിൽ റിഷിക്കൊപ്പം അഭിനയിച്ച നിഷ...

Read More >>
#BiggBoss |പട്ടിയെ പോലെ കിതച്ചോണ്ട് നടക്കുന്നു! ജാസ്മിനെ കുറിച്ചുള്ള ഗബ്രിയുടെ ഡയലോഗില്‍ വാക്കേറ്റം മുറുകുന്നു

Apr 30, 2024 06:56 AM

#BiggBoss |പട്ടിയെ പോലെ കിതച്ചോണ്ട് നടക്കുന്നു! ജാസ്മിനെ കുറിച്ചുള്ള ഗബ്രിയുടെ ഡയലോഗില്‍ വാക്കേറ്റം മുറുകുന്നു

ഏറ്റവും പുതിയതായി വീടിനകത്ത് ജാസ്മിനും ഗബ്രിയും തമ്മില്‍ വലിയ വഴക്ക് നടന്നിരിക്കുകയാണ്....

Read More >>
Top Stories