സ്‌കൂളില്‍ നിന്നുമാണ് കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ വന്നത്; ലക്ഷ്മിപ്രിയയുടെ വാക്കുകൾ വൈറൽ

സ്‌കൂളില്‍ നിന്നുമാണ് കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ വന്നത്; ലക്ഷ്മിപ്രിയയുടെ വാക്കുകൾ വൈറൽ
Jun 28, 2022 08:20 PM | By Susmitha Surendran

ബിഗ് ബോസിലേക്ക് മത്സരാര്‍ഥിയായി വന്നതിന് പിന്നാലെ നടി ലക്ഷ്മിപ്രിയയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ മറ്റൊരു അഭിമുഖമാണ് വൈറലാകുന്നത് .

ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന ഒരു ഷോ യിലാണ് ഭര്‍ത്താവ് ജയേഷിനൊപ്പം ലക്ഷ്മിപ്രിയ എത്തിയത്. ഇരുവരും പ്രണയകഥ പറയുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കല്യാണം കഴിക്കാന്‍ പോയതിനെ പറ്റി ലക്ഷ്മി പറഞ്ഞത്.



ജയേഷിന്റെ അച്ഛനുമായിട്ടാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പഴയ പാട്ടുകള്‍ പാടുന്നതിന് വേണ്ടി അച്ഛന്‍ വന്നപ്പോഴാണ് ആദ്യം കണ്ടത്. പരിചയപ്പെട്ടപ്പോള്‍ നിന്നെ പുറത്ത് നിന്നുള്ള കുട്ടിയാണെന്ന് തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് എന്റെ രണ്ട് ആണ്‍മക്കളില്‍ ആരെയെങ്കിലും കൊണ്ട് നിന്നെ കെട്ടിക്കുമെന്നും പുള്ളി പറഞ്ഞിരുന്നതായി ലക്ഷ്മി പറഞ്ഞു. 



തന്റെ ചേട്ടനെ കൊണ്ട് കെട്ടിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ അതിന് മുന്‍പ് ഞാന്‍ അങ്ങേട്ട് കേറി ചെന്നത് കൊണ്ട് അത് മാറിയെന്ന് ജയേഷ് പറയുന്നു. കല്യാണത്തിന് മുന്‍പും കല്യാണത്തിന് ശേഷവും ലക്ഷ്മിപ്രിയയെ പറ്റി അറിഞ്ഞത് ഒരേ കാര്യമാണ്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതായിട്ടൊന്നും തോന്നിയിട്ടില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമാണ് ലക്ഷ്മിയോട് ഇഷ്ടം തോന്നാല്‍ കാരണമെന്ന് ജയേഷ് പറഞ്ഞു. 

നേരില്‍ കാണുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു. ജയേഷേട്ടന്റെ അച്ഛന്‍ ഫോണ്‍ വിളിച്ച് തന്നു. തന്റെ മക്കള്‍ നല്ല കഴിവുള്ളവരാണെന്ന് അച്ഛന്‍ പറഞ്ഞ് അറിയാം.



ഒരു പാട്ട് പാടി തരുമോന്ന് ചോദിച്ചപ്പോള്‍ പുള്ളി ഫോണിലൂടെ പാട്ട് പാടി തന്നു. എന്റെ മനസില്‍ ഭര്‍ത്താവ് എന്ന് പറയുന്നത് ഒരു ഗുണ്ട ഇമേജാണ്. പക്ഷേ നേരിട്ട് ജയേഷേട്ടനെ കണ്ടപ്പോള്‍ പാവമായിട്ടും ഭയങ്കര കെയറിങ് ഉള്ള ആളായി തോന്നി. അങ്ങനെ ഇഷ്ടത്തിലായി. 

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ പാടെ തന്നെ കല്യാണം കഴിഞ്ഞെന്നാണ് ലക്ഷ്മി പറയുന്നത്. ശാസ്ത്രമംഗലത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ പോയി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നിന്നുമാണ് കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ വന്നത്. എന്നെ കണ്ടതും എസ്എസ്എല്‍സി ബുക്ക് കാണിക്കാന്‍ പറഞ്ഞു.



അത് കൊടുത്തപ്പോള്‍ എനിക്ക് പ്രായമായിട്ടില്ല. അങ്ങനെ തിരിച്ച് പോയി. ശേഷം ആറേഴ് മാസം കഴിഞ്ഞാണ് പിന്നെ വന്ന് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറയുന്നു.

അതേ സമയം പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണെന്നും നടി പറഞ്ഞു. 'അച്ഛന് ഇഷ്ടമുണ്ടായിരുന്നെങ്കിലും എന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ അച്ഛനത് കാര്യമാക്കിയില്ല. പിന്നെ ഞാന്‍ ചെറിയ കുട്ടിയാണ്. ഇതോടെ രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു'. 


I came from school to get married; Lakshmipriya's words go viral

Next TV

Related Stories
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
Top Stories