---
title: "അമൃതയ്ക്ക്  ഒപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച്  ഗോപി സുന്ദര്‍"
english_title: "Gopi Sundar shares a new photo with Amrita."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51706/gopi-sundar-shares-a-new-photo-with-amrita"
published_at: "2022-06-28T20:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb125b5753e_gopi_sundar_and_amrutha.jpg"
keywords: []
---

# അമൃതയ്ക്ക്  ഒപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച്  ഗോപി സുന്ദര്‍

> **Lead Summary:** തന്റെ പ്രണയിനിക്ക് ഒപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമൃതാ സുരേഷിനൊപ്പമുള്ള അതിമനോഹരമായ ഒരു ഫോട്ടോയാണ് താരം പങ്കിട്ടത്.

## Article Content

തന്റെ പ്രണയിനിക്ക് ഒപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമൃതാ സുരേഷിനൊപ്പമുള്ള അതിമനോഹരമായ ഒരു ഫോട്ടോയാണ് താരം പങ്കിട്ടത്.

ചിത്രത്തില്‍ ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിച്ചു നില്‍ക്കുന്നത് കാണാം. കാറ്റ് എന്ന ക്യാപ്ഷനൊപ്പമാണ് ഫോട്ടോ രണ്ടുപേരും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത് . പോസ്റ്റിനു താഴെ നല്ല നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

സംഗീതലോകത്ത് തങ്ങളുടെതായി വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഗോപിസുന്ദറും അമൃതാ സുരേഷും. ഇതിനോടകം നിരവധി ചിത്രത്തില്‍ അമൃത പാടിയിട്ടുണ്ട്.

ഈ അടുത്ത് ആയിരുന്നു അമൃതയുമായുള്ള പ്രണയം ഗോപിസുന്ദര്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തുടക്കത്തില്‍ ഇരുവര്‍ക്കുമെതിരെ ചില വിമര്‍ശനങ്ങള്‍ വന്നുവെങ്കിലും താരങ്ങളെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തി.

മറ്റുള്ളവരുടെ പേഴ്‌സണല്‍ ലൈഫില്‍ നമ്മള്‍ ഒളിഞ്ഞു നോക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെ അഭിപ്രായം. അവരവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും ചിലര്‍ കമന്റ് ചെയ്തു.

അതേസമയം ഗായിക അഭയാ ഹിരണ്‍മഴിയുമായി 10 വര്‍ഷത്തോളം റിലേഷനില്‍ ആയിരുന്നു ഗോപി സുന്ദര്‍. ഇവര്‍ ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനുശേഷമാണ് അമൃതയുമായുള്ള പ്രണയം ഗോപിസുന്ദര്‍ വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51706/gopi-sundar-shares-a-new-photo-with-amrita)