---
title: "നില ബേബിയെ എല്ലാവരേയും കാണിക്കുന്നതിനെക്കുറിച്ച് പേളി മാണി പറഞ്ഞത്"
english_title: "Pelly Mani said about showing Nila Baby to everyone!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5169/pelly-mani-said-about-showing-nila-baby-to-everyone"
published_at: "2021-10-14T17:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61681595a68b1_perli.jpg"
keywords: []
---

# നില ബേബിയെ എല്ലാവരേയും കാണിക്കുന്നതിനെക്കുറിച്ച് പേളി മാണി പറഞ്ഞത്

> **Lead Summary:** ജനനം മുതല്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് നില ശ്രിനിഷ്. ഗര്‍ഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം പേളി വിശദീകരിച്ചിരുന്നു. പേളിയും ശ്രീനിയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിലയെ അങ്ങനെ ഒളിച്ച് വെക്കാനൊന്നും തോന്നിയിട്ടില്ല. എല്ലാവരേയും കാണിക്കാറുണ്ട്. എല്ലാവരുടേയും മുഖത്ത് ചിരി കൊണ്ടുവരുന്നവരാണ് കുഞ്ഞുങ്ങള്‍.

## Article Content

ജനനം മുതല്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് നില ശ്രിനിഷ്. ഗര്‍ഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം പേളി വിശദീകരിച്ചിരുന്നു. പേളിയും ശ്രീനിയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിലയെ അങ്ങനെ ഒളിച്ച് വെക്കാനൊന്നും തോന്നിയിട്ടില്ല. എല്ലാവരേയും കാണിക്കാറുണ്ട്. എല്ലാവരുടേയും മുഖത്ത് ചിരി കൊണ്ടുവരുന്നവരാണ് കുഞ്ഞുങ്ങള്‍.

ദൈവത്തിന്റെ സമ്മാനമാണ് അവര്‍. നില എവിടെയാണെന്ന് എല്ലാവരും എപ്പോഴും ചോദിച്ച് കൊണ്ടേയിരിക്കാറുണ്ട്. സ്വന്തം വീട്ടിലെ കുഞ്ഞായാണ് എല്ലാവരും അവളെ കാണുന്നതെന്നുമായിരുന്നു പേളി പറഞ്ഞത്. ഒരു  അഭിമുഖത്തിനിടയിലായിരുന്നു പേളി നിലയെക്കുറിച്ചും ശ്രീനിയെക്കുറിച്ചും വാചാലയായത്.

എപ്പോഴും തന്റെ കാര്യങ്ങള്‍ അന്വേഷിച്ച് തന്നെ ഓക്കെയാക്കിയിരുന്നു ശ്രീനി. നിന്നെ കാണാന്‍ എന്ത് ഭംഗിയാണ്, തിളക്കമുണ്ടല്ലോയെന്നൊക്കെ പറയുമായിരുന്നു. വയറിലൊക്കെ തൊട്ട് ഇതായിരുന്നല്ലോ നമ്മുടെ വാവയുടെ വീട് എന്നായിരുന്നു പറഞ്ഞത്. അതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് തോന്നാറുള്ളത്.

പ്രസവ ശേഷമുള്ള ആദ്യ 28 ദിവസം ഫോണ്‍ പോലും തൊടാറില്ലായിരുന്നു. ആ സമയത്ത് ശ്രീനി ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമൊക്കെ എപ്പോഴൊക്കെയോ ചിന്തിച്ചിരുന്നു. നല്ലൊരു പങ്കാളിയെ കിട്ടുമ്പോഴാണ് ജീവിതം മനോഹരമാവുന്നത്.

ശ്രീനിയെ കണ്ടുമുട്ടിയത് ജീവിതത്തിലെ തന്നെ മനോഹരമായ കാര്യമായാണ് കാണുന്നത്. പ്രസവ ശേഷം പേളിക്ക് ഉറക്കമുണ്ടാവില്ലെന്നൊക്കെ പലരും പറഞ്ഞിരുന്നു. പ്രസവത്തിന് മുമ്പായി ഇതേക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. പൊതുവെ പുറത്തൊക്കെ പോവുമ്പോള്‍ മുലയൂട്ടാന്‍ മടിക്കുന്നവരുണ്ട്. അതിലൊന്നും തനിക്കൊരു മടിയുമില്ലെന്ന് പേളി പറയുന്നു. ഏതെങ്കിലുമൊരു സ്ഥലം കിട്ടിയാല്‍ മതി എനിക്ക്.

കുഞ്ഞിന് പാല് കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. പാലൂട്ടുമ്പോള്‍ മറ്റുള്ളവരെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. നമ്മുടെ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നുമായിരുന്നു പേളി മാണി പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/5169/pelly-mani-said-about-showing-nila-baby-to-everyone)