---
title: "പലരും എഴുതി തന്നിട്ടുണ്ട് ലേഡി മോഹൻലാലാണെന്ന്; ലക്ഷ്മി പ്രിയ പറയുന്നു "
english_title: "Many have written that it was Lady Mohanlal; Says Lakshmi Priya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51671/many-have-written-that-it-was-lady-mohanlal-says-lakshmi-priya"
published_at: "2022-06-28T16:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bae2dfbc2f9_lakshmi_priya.jpg"
keywords: []
---

# പലരും എഴുതി തന്നിട്ടുണ്ട് ലേഡി മോഹൻലാലാണെന്ന്; ലക്ഷ്മി പ്രിയ പറയുന്നു 

> **Lead Summary:** വളരെയേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ . സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ലക്ഷ്മി പ്രിയയെ എല്ലാവരും കാണുന്നത് . ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ നാല് അവസാന ഘട്ടത്തിലാണ്. 

## Article Content

വളരെയേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ . സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ലക്ഷ്മി പ്രിയയെ എല്ലാവരും കാണുന്നത് . ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ നാല് അവസാന ഘട്ടത്തിലാണ്. 

 ഒരിക്കലും ഫൈനൽ സിക്സിൽ ഇടംനേടില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർഥിയായിരുന്നു ലക്ഷ്മിപ്രിയ. പക്ഷെ മറ്റുള്ള എല്ലാ മത്സരാർഥികളേയും കടത്തിവെട്ടികൊണ്ടാണ് ലക്ഷ്മിപ്രിയ മുന്നോട്ട് കുതിക്കുന്നത്.

വന്ന് അന്ന് മുതൽ തൊണ്ണൂറ്റി മൂന്നാം ദിവസം വരെയും പറയേണ്ടതെല്ലാം മുഖത്ത് നോക്കി പറയാനും ചോ​ദിക്കാനും ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചിരുന്നു. 

തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും നാടകത്തിൽ നിന്നും സിനിമയിൽ എത്തിയതിനെ കുറിച്ചുമെല്ലാം ഹൗസിലെ മറ്റ് അം​ഗങ്ങളോട് പലപ്പോഴായി ലക്ഷ്മിപ്രിയ പറ‍ഞ്ഞിട്ടുണ്ട്. നാടകം അവതരിപ്പിച്ച ശേഷം കാണികൾ നൽകുന്ന അഭിപ്രായങ്ങൾ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മിപ്രിയ.

ബ്ലെസ്ലിയും റിയാസുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് നാടക സ്റ്റേജുകളിൽ നിന്നും ലഭിക്കുന്ന് അഭിനന്ദനങ്ങളെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നത്. 'വലിയ സ്റ്റേജായിരിക്കും. അലറി വിളിച്ചൊക്കെ അഭിനയിക്കേണ്ടി വരും.' 

'നാടകത്തിലെ ചില ഡയലോ​ഗുകൾ ഞാൻ പറയുമ്പോൾ അറിയാതെ കണ്ണ് നിറയും. കാരണം അത്രത്തോളം അർഥവത്തായ വരികളായിരിക്കും എല്ലാം. നാടകം കഴിയുമ്പോൾ കാണികൾക്ക് അഭിപ്രായം എഴുതാൻ ഫീഡ്ബാക്ക് പേപ്പർ കൊടുക്കാറുണ്ട്.' 'അപ്പോൾ പലരും എഴുതി തന്നിട്ടുണ്ട് ലേഡി മോഹൻലാലാണെന്ന്.

കാരണം അദ്ദേഹമാണ് സിനിമാ നടനായിട്ടും ഇപ്പോഴും നാടകങ്ങൾ ഏറ്റവും കൂടുതൽ സ്റ്റേജിൽ അവതരിപ്പിച്ചിട്ടുള്ളത്' ലക്ഷ്മിപ്രിയ പറയുന്നു. ഒപ്പം താൻ അഭിനയിച്ച ചില നാടകങ്ങളിലെ ഡയലോ​ഗുകൾ വീട്ടില മറ്റ് അം​ഗങ്ങൾക്ക് മുമ്പിൽ ലക്ഷ്മിപ്രിയ അവതരിപ്പിക്കുന്നുമുണ്ട്. വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/51671/many-have-written-that-it-was-lady-mohanlal-says-lakshmi-priya)