---
title: "മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ താരസഹോദരിമാരെ മനസ്സിലായോ? ചിത്രം വൈറല്‍ "
english_title: "Pictures of the two sisters are now going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51654/pictures-of-the-two-sisters-are-now-going-viral-on-social-media"
published_at: "2022-06-28T15:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bad30ca47dd_amrutha_suresh_and_abhirami.jpg"
keywords: []
---

# മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ താരസഹോദരിമാരെ മനസ്സിലായോ? ചിത്രം വൈറല്‍ 

> **Lead Summary:** സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്.

## Article Content

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്.

മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആയിരിക്കും.

ഇപ്പോൾ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. രണ്ട് സഹോദരിമാരുടെ കുട്ടിക്കാല ചിത്രമാണ് ഇത്. ഇവർ രണ്ടുപേരും ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ചേച്ചി ആണ് ഈ ചിത്രം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

> ചിത്രത്തിനു താരം നൽകിയ ക്യാപ്ഷൻ എന്താണ് എന്ന് കണ്ടോ? “എൻറെ പൊന്നുംകുടം” എന്നാണ് ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ. അനിയത്തിയെ ടാഗ് ചെയ്തു കൊണ്ടാണ് ചേച്ചി ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിൻറെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്.

ഇപ്പോഴത്തെ പോലെ തന്നെ ചെറുപ്പത്തിലും നല്ല ക്യൂട്ട് ആയിരുന്നല്ലോ എന്നാണ് മലയാളികൾ പറയുന്നത്. അതേസമയം വലുതായപ്പോൾ മുഖച്ഛായ ആകെ മാറിയല്ലോ എന്നാണ് മറ്റൊരു വിഭാഗം മലയാളികൾ പറയുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

അതിൻറെ സന്തോഷത്തിൽ ആയിരിക്കണം ഇവരുടെ ആരാധകർ എല്ലാവരും തന്നെ. അമൃത സുരേഷ്, അനിയത്തി അഭിരാമി സുരേഷ് എന്നിവരെ കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് ബിഗ്ബോസ് എന്ന പരിപാടിയിൽ മത്സരാർത്ഥികൾ ആയി ഇവർ എത്തുകയും ചെയ്തിരുന്നു. ധാരാളം ആരാധകർ ആണ് ഇവർ കേരളത്തിൽ ഉടനീളം ഉള്ളത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/51654/pictures-of-the-two-sisters-are-now-going-viral-on-social-media)