---
title: "മാസ്സ് ലുക്കിൽ  ജാസ്മിൻ;  വീഡിയോ വൈറൽ "
english_title: "Jasmine in Mass Look; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51623/jasmine-in-mass-look-video-goes-viral"
published_at: "2022-06-28T13:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bab5028296e_jasmin_moosa.jpg"
keywords: []
---

# മാസ്സ് ലുക്കിൽ  ജാസ്മിൻ;  വീഡിയോ വൈറൽ 

> **Lead Summary:** മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോറിലെ ശക്തമായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ എം മൂസ. അപ്രതീക്ഷിതമായാണ് ജാസ്മിന്‍ ഷോയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോയത്.

## Article Content

മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോറിലെ ശക്തമായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ എം മൂസ. അപ്രതീക്ഷിതമായാണ് ജാസ്മിന്‍ ഷോയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോയത്.

ടാസ്‌കിനിടെ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജാസ്മിന്റെ തീരുമാനം. ജാസ്മിന്‍ എടുത്ത ഈ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ജാസ്മിന്‍ എടുത്ത തീരുമാനം തെറ്റായിരുന്നു എന്നാണ് പലരും പറഞ്ഞത്.

ഷോയില്‍ നിന്ന് പുറത്തു വന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ജാസ്മിന്‍. താനും പങ്കാളി മോണിക്കയും വേര്‍പിരിഞ്ഞു എന്ന കാര്യം എല്ലാം ജാസ്മിന്‍ പ്രേക്ഷകരെ അറിയിച്ചിരുന്നു. 

ഇതിനിടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയിലും ബിഗ് ബോസില്‍ നിന്നും പുറത്തായ താരങ്ങള്‍ പങ്കെടുത്തു. ഇതില്‍ ജാസ്മിനും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു.

ഇപ്പോള്‍ നീല കളര്‍ സ്യൂട്ടില്‍ ബൂട്ടും ധരിച്ച് സിഗരറ്റും വലിച്ച് മാസായി വരുന്ന ജാസ്മിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത വീഡിയോയാണ് ജാസ്മിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഒരു സ്ത്രീ ആയിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരോട് അത് പറയുകയോ പറയാതിരിക്കുകയോ ചെയ്യാം’ എന്നും വീഡിയോയ്‌ക്കൊപ്പം ജാസ്മിന്‍ കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് കൈയ്യടിക്കുന്നതിനൊപ്പം ജാസ്മിനോട് ഈ പുകവലി അത്ര നല്ലതല്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51623/jasmine-in-mass-look-video-goes-viral)