നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ...

നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ...
2022-06-28T10:43:00 | By Susmitha Surendran

നാടക രംഗത്തിലൂടെ വന്ന് പിന്നീട് സിനിമയില്‍ വലിയ സ്ഥാനം നേടിയ നിരവധി പേരെ നമുക്ക് എല്ലാം അറിയാം. അത്തരത്തിലൊരു നടിയാണ് മീന ഗണേഷ്. അമ്മ വേഷങ്ങളിലൂടെയാണ് ഈ താരം ശ്രദ്ധ നേടിയത്. നന്ദനം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശ മാധവന്‍ തുടങ്ങിയ സിനിമകളിലെല്ലാം മീനാ ഗണേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

മികച്ച സ്വഭാവ നടിക്കുള്ള അംഗീകാരവും നടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയലോകത്ത് ഇല്ലാത്ത മീനയെ കുറിച്ച് ചോദിച്ച് ആരാധകര്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോലും ഒരു ഫോട്ടോ മീനയുടെ കാണാറില്ല.



ഭര്‍ത്താവിന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു മീന. ഇപ്പോള്‍ ശരിക്കും നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ നടി. കാലിന് ഒട്ടും വയ്യ. കുറച്ചുനാള്‍ പാലക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് ഈ നടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.



തനിക്ക് ഇപ്പോഴത്തെ ഏക ആശ്വാസം അമ്മ താരസംഘടനയുടെ ഫിലിം സൊസൈറ്റിയുടെ പെന്‍ഷന്‍ മാത്രമാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഒരു മകനും മകളും ആണ് മീന ഗണേഷിന്. ഭര്‍ത്താവ് മരിച്ചിട്ട് 12 വര്‍ഷമായി. നടിക്കൊപ്പം തന്നെ നാടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഭര്‍ത്താവ്.



വിവാഹത്തോടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു മീന , എന്നാല്‍ ഇടയ്ക്ക് മകന്‍ തന്നെ നോക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങളിലേക്ക് വന്നിരുന്നു മീന. ഒരിക്കല്‍ മകന്‍ ചിരട്ടയെടുത്ത് തെണ്ടാന്‍ പോകാന്‍ പറഞ്ഞു എന്ന് മീന പറഞ്ഞിരുന്നു.

അതേസമയം നടന്‍ കലാഭവന്‍ മണി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭിക്കുമായിരുന്നു എന്ന് സിനിമ പ്രവര്‍ത്തകനായി വിജയ് ശങ്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.


Content Highlight: You will be shocked to know the current condition of actress Meena Ganesh ...

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup