---
title: "കാജോള്‍ ദുര്‍ഗ്ഗ പൂജയ്ക്ക്  ഉടുത്ത സാരിയുടെ വിലകേട്ടാല്‍ നിങ്ങള്‍ ഞെട്ടും "
english_title: "You will be shocked by the price of the sari worn for Kajol Durga Puja"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5158/you-will-be-shocked-by-the-price-of-the-sari-worn-for-kajol-durga-puja"
published_at: "2021-10-14T15:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616803a46c0ed_.jpg"
keywords: []
---

# കാജോള്‍ ദുര്‍ഗ്ഗ പൂജയ്ക്ക്  ഉടുത്ത സാരിയുടെ വിലകേട്ടാല്‍ നിങ്ങള്‍ ഞെട്ടും 

> **Lead Summary:** ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ താരമാണ് കാജോള്‍. കഴിഞ്ഞ രണ്ട് ദിവസമായി ദുര്‍ഗ്ഗ പൂജയുടെ തിരക്കിലാണ് കാജോള്‍. നടി പൂജയില്‍ പങ്കെടുക്കുന്ന വീഡിയോകളും ഫോട്ടോകളും ഫാന്‍സ് പേജുകളില്‍ സജീവമായിരുന്നു. മകനൊപ്പം പൂജയില്‍ രണ്ട് ദിവസവും കാജോള്‍ സജീവമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴും എന്ന പോലെ പൂജ ചടങ്ങിലും കാജോള്‍ സിംപിള്‍ ആന്റ് അട്രാക്ടീവ് ലുക്കില്‍ തന്നെയാണ് ഉണ്ടായിരുന്നത്. സാരിയായിരുന്നു രണ്ട് ദിവസവും നടിയുടെ വേഷം.

## Article Content

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ താരമാണ് കാജോള്‍. കഴിഞ്ഞ രണ്ട് ദിവസമായി ദുര്‍ഗ്ഗ പൂജയുടെ തിരക്കിലാണ് കാജോള്‍. നടി പൂജയില്‍ പങ്കെടുക്കുന്ന വീഡിയോകളും ഫോട്ടോകളും ഫാന്‍സ് പേജുകളില്‍ സജീവമായിരുന്നു. മകനൊപ്പം പൂജയില്‍ രണ്ട് ദിവസവും കാജോള്‍ സജീവമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴും എന്ന പോലെ പൂജ ചടങ്ങിലും കാജോള്‍ സിംപിള്‍ ആന്റ് അട്രാക്ടീവ് ലുക്കില്‍ തന്നെയാണ് ഉണ്ടായിരുന്നത്. സാരിയായിരുന്നു രണ്ട് ദിവസവും നടിയുടെ വേഷം.

ഇപ്പോഴിതാ ആ സാരിയെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടു പിടിത്തവുമായി ഇറങ്ങിയിരിയ്ക്കുകയാണ് ആരാധകര്‍. രണ്ടാം ദിവസത്തെ അഷ്ടമി പൂജയ്ക്ക് രാജനീല നിറത്തിലുള്ള പനിത ബനാറസ് സാരിയും ബാക്ക്‌ലസ്സ് ജാക്കറ്റുമാണ് കാജോള്‍ ധരിച്ചത്. അനിത ഡോണ്‍ഗ്രിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. കാജോളിനെ അതി സുന്ദരിയായി അണിയിച്ചൊരുക്കിയത് രാധിക മെഹ്‌റെയാണ്.

കൈ കൊണ്ട് നെയ്‌തെടുത്ത സാരിയില്‍ സ്വര്‍ണ നിറത്തിലുള്ള കട്ടിയുള്ള ബോര്‍ഡറും എബ്രോഡിയറി ഡിസൈനും ആകര്‍ഷണമാണ്. ഈ സാരിയുടെ വിലയാണ് ഇപ്പോള്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നത്. എണ്‍പതിനായിരം രൂപയാണ് ഈ സരിയ്ക്ക് ഇപ്പോള്‍ ഇന്ത്യയിലുള്ള വില!!. ധരിയ്ക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വേഷം സാരിയാണെന്ന് പല തവണ പറഞ്ഞ, കാജോളിന്റെ സാരി കലക്ഷനില്‍ ഇതിലും വിലമതിയ്ക്കുന്ന സാരികള്‍ വേറെയും ഉണ്ട്.

ദുര്‍ഗ്ഗ പൂജയുടെ ഒന്നാം ദിവസം പിങ്ക് നിറത്തിലുള്ള സാരിയാണ് കാജോള്‍ ധരിച്ചത്. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ അധികം സെലക്ടീവ് ആണ് ഇപ്പോള്‍ കാജോള്‍. ട്രിഭംഗ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ നടിയുടേതായി റിലീസ് ചെയ്തത്. ദ ലാസ്റ്റ് ഹുറ എന്ന ചിത്രത്തിലാണ് കാജോള്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രം പ്രി പ്രൊഡക്ഷന്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/5158/you-will-be-shocked-by-the-price-of-the-sari-worn-for-kajol-durga-puja)