---
title: "അത് കണ്ടതോടെ എനിക്ക് ആകെ വിഷമമായി; പഴയ പ്രണയ കഥ പറഞ്ഞ് ഇന്നസെന്റ്"
english_title: "Now, actor Innocent has revealed an old love story of his"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51471/now-actor-innocent-has-revealed-an-old-love-story-of-his"
published_at: "2022-06-27T15:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9864839b70_INNACENT.jpg"
keywords: []
---

# അത് കണ്ടതോടെ എനിക്ക് ആകെ വിഷമമായി; പഴയ പ്രണയ കഥ പറഞ്ഞ് ഇന്നസെന്റ്

> **Lead Summary:** മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന നടനാണ് ഇന്നസെന്റ്. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളും ഒരു കോമഡി ആയി തന്നെയാണ് ഇദ്ദേഹം പറയാറുള്ളത്. നല്ല നല്ല ഒരുപാട് കഥാപാത്രങ്ങൾ ഇന്നസെന്റ് സമ്മാനിച്ചിട്ടുണ്ട് . അവയിൽ പലതും ഓരോ പ്രേക്ഷകരുടെയും മനസ്സിൽ തങ്ങി തിളക്കുന്നവയാണ് .

## Article Content

മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന നടനാണ് ഇന്നസെന്റ്. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളും ഒരു കോമഡി ആയി തന്നെയാണ് ഇദ്ദേഹം പറയാറുള്ളത്. നല്ല നല്ല ഒരുപാട് കഥാപാത്രങ്ങൾ ഇന്നസെന്റ് സമ്മാനിച്ചിട്ടുണ്ട് . അവയിൽ പലതും ഓരോ പ്രേക്ഷകരുടെയും മനസ്സിൽ തങ്ങി തിളക്കുന്നവയാണ് .

ഇപ്പോഴിതാ അത്തരത്തില്‍ തന്റെ ഒരു പഴയ പ്രണയ കഥ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ നടന്‍. ഒരു വറുത്ത അയല മീന്‍ പ്രണയ സമ്മാനമായി കിട്ടിയതിനെ കുറിച്ചാണ് താരം പറയുന്നത്. ഇത് പറഞ്ഞ് തന്നെ മറ്റുള്ളവര്‍ കളിയാക്കി എന്നും ഇന്നസെന്റ് പറഞ്ഞു.

കമ്പനി നടത്തുന്ന കാലത്തായിരുന്നു സംഭവം. ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ ചെറിയ ഒരു ഹോട്ടലില്‍ നിന്നാണ് എത്തിക്കാര്‍. കമ്പനിയിലെ ജോലിക്കാരനാണ് ഭക്ഷണം പോയി വാങ്ങാര്‍. അന്ന് എനിക്കൊപ്പം ഇളയപ്പന്റെ മകന്‍ ജോസും, ഒരു ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു. ചോറ് വാങ്ങുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ ആണെന്ന് പറയണം എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് . കാരണം നല്ലത് എന്തെങ്കിലുമൊക്കെ കിട്ടുമല്ലോ എന്നു കരുതി.

അവിടെ സിസിലി എന്ന ഒരു പെണ്‍കുട്ടി ഉണ്ട് ,അവര്‍ക്ക് എന്നെ ,എനിക്ക് അവരെ അറിയാം. ഒരു ദിവസം ജോണി ഭക്ഷണം വാങ്ങി വന്നിട്ട്, ഈ പൊതിച്ചോറ് ഇന്നസെന്റ് ചേട്ടന് ആണ് ട്ടോ , ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും ജോണി പറഞ്ഞു .

അത് അവിടെ എല്ലാവരും കേട്ടു. ഇതിനിടെ അവര്‍ നിനക്ക് മാത്രം എന്താണ് പ്രത്യേകം ഭക്ഷണം എന്ന് പറഞ്ഞ് അത് തുറന്നു നോക്കി. എന്നാല്‍ എല്ലാവര്‍ക്കും ചോറും കറികളും ഒരുപോലെ ഉള്ളതുപോലെ തന്നെയായിരുന്നു അതില്‍ എനിക്കും .

ഭക്ഷണം കഴിച്ച് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ അടിയില്‍ ഒരു കറുത്ത സാധനം പോലെ കണ്ടത്. ചോറു മാറ്റി നോക്കിയപ്പോഴാണ് അതിനകത്ത് ഒരു അയല വറത്തത് ഇരിക്കുന്നത് കണ്ടത്. അത് കണ്ടതോടെ എനിക്ക് ആകെ വിഷമമായി.

എന്നാല്‍ ഇത് കണ്ട ഉടനെ അവര്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. വറുത്ത അയലയില്‍ പ്രേമം എന്നാണ് അവര്‍ വിളിച്ചു പറഞ്ഞത്. പിറ്റേദിവസം ചോറ് വരുമ്പോഴും കളിയാക്കും സിസിലി അതില്‍ എന്തെങ്കിലും വെച്ചിട്ടുണ്ടാവും എന്ന് പറഞ്ഞ് അവര്‍ കളിയാക്കി ഇന്നസെന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51471/now-actor-innocent-has-revealed-an-old-love-story-of-his)