---
title: "സൗബിൻ ചിത്രം 'ഇലവീഴാപൂഞ്ചിറ' ട്രെയ്‍ലര്‍ പുറത്ത്"
english_title: "Saubin movie 'Ilaveezhapoonchira' trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51460/saubin-movie-ilaveezhapoonchira-trailer-out"
published_at: "2022-06-27T15:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b97fd63ee8b_ILAVEEYAPOONJIRA.jpg"
keywords: []
---

# സൗബിൻ ചിത്രം 'ഇലവീഴാപൂഞ്ചിറ' ട്രെയ്‍ലര്‍ പുറത്ത്

> **Lead Summary:** സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ചിത്രം. പുറത്തെത്തിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

## Article Content

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ചിത്രം. പുറത്തെത്തിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

സൌബിന്‍ ഷാഹിറിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഈ ചിത്രം ഉണ്ടാവും എന്നതും ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷയാണ്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ.

സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌.

പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ (DOLBY VISION 4 K HDR) പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51460/saubin-movie-ilaveezhapoonchira-trailer-out)