---
title: "നടന്‍ എന്‍.ഡി പ്രസാദ്  മരിച്ച നിലയില്‍"
english_title: "ND Prasad (43), who got attention for his role as a villain in the action hero Biju, has died."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51412/nd-prasad-43-who-got-attention-for-his-role-as-a-villain-in-the-action-hero-biju-has-died"
published_at: "2022-06-27T12:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9550edffc2_ND_PRASAD.jpg"
keywords: []
---

# നടന്‍ എന്‍.ഡി പ്രസാദ്  മരിച്ച നിലയില്‍

> **Lead Summary:** ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ് മരിച്ച നിലയില്‍. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

## Article Content

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ് മരിച്ച നിലയില്‍. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദ്.

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

മലയാളത്തിലെ പൊലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51412/nd-prasad-43-who-got-attention-for-his-role-as-a-villain-in-the-action-hero-biju-has-died)