---
title: "കടുവയിലെ പൃഥ്വിരാജിനെ അനുകരിച്ച് കുട്ടി താരം; വീഡിയോ വൈറലാകുന്നു "
english_title: "Child star imitates Prithviraj in Tiger; The video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51382/child-star-imitates-prithviraj-in-tiger-the-video-is-going-viral"
published_at: "2022-06-27T11:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b944311e228_PRITHVIRAJ.jpg"
keywords: []
---

# കടുവയിലെ പൃഥ്വിരാജിനെ അനുകരിച്ച് കുട്ടി താരം; വീഡിയോ വൈറലാകുന്നു 

> **Lead Summary:** പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. സിനിമ തിയേറ്ററുകളില്‍ എത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും വീഡിയോകളും വൈറലായിരുന്നു.

## Article Content

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. സിനിമ തിയേറ്ററുകളില്‍ എത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും വീഡിയോകളും വൈറലായിരുന്നു.

സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗുകള്‍ എല്ലാം നിമിഷനേരം കൊണ്ടാണ് ഹിറ്റായത്. ഇപ്പോഴിതാ ഒരു കുട്ടി താരം പൃഥ്വിരാജിന്റെ ഒരു രംഗം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ കുഞ്ഞു മകന്റെ വീഡിയോ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

വീഡിയോയില്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞ് ഒരു കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചാണ് ഈ കുട്ടി താരം എത്തിയത്. ഒപ്പം തന്റെ കുറച്ച് കളിപ്പാട്ടങ്ങളെ വീഡിയോയില്‍ ഉള്‍പ്പെടുത്തി. ഇത് എന്റെ കടുവയുടെ വേര്‍ഷന്‍ എന്ന് പറഞ്ഞാണ് റസാന്‍ ആര്‍ റിലം എന്ന പേജില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് നടന്‍ പൃഥ്വിരാന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇദ്ദേഹം ഇത് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതോടെയാണ് വീഡിയോ കൂടുതല്‍ പേരിലേക്ക് എത്തിയത്. മികച്ച കമന്റുകള്‍ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത് . അതേസമയം ജൂണ്‍ 30ന് സിനിമ റിലീസ് ചെയ്യും. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’.

### Related Links & Sources
- [Original Story Source](https://moviemax.in/news/51382/child-star-imitates-prithviraj-in-tiger-the-video-is-going-viral)