സാമന്തയ്ക്കൊപ്പം ജീവിച്ച വീടിനോട് വിടപറഞ്ഞു; നാഗചൈതന്യ പുതിയ വീട് വാങ്ങി

സാമന്തയ്ക്കൊപ്പം ജീവിച്ച വീടിനോട് വിടപറഞ്ഞു; നാഗചൈതന്യ പുതിയ വീട് വാങ്ങി
2021-10-14T14:40:00 | By Susmitha Surendran

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ അക്കിനേനി നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭവും വേര്‍പിരിയുകയാണ് എന്ന സത്യം ഇരുവരും ലോകത്തോട് വിളിച്ചു പറഞ്ഞു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷവും ഗോസിപ്പുകള്‍ അവസാനിയ്ക്കുന്നില്ല. വിവാഹ മോചനത്തിന്റെ കാരണങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും അതിന് ശേഷം ഇരുവരും ജീവിതത്തില്‍ ഏടുത്തേക്കാവുന്ന ചില സുപ്രധാന തീരുമാനങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും ശക്തമായി തന്നെ പ്രചരിച്ചു കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഗോസിപ്പുകളോട് ഒന്നും തന്നെ നാഗ ചൈതന്യയും സമാന്തയും പ്രതികരിക്കാറില്ല.

നാഗ ചൈതന്യ പുതിയ വീട്ടിലേക്ക് താമസം മാറുന്നു എന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. സമാന്തയുമായുള്ള അസ്വരാസ്യങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഹൈദരബാദിലുള്ള ഒരു ഹോട്ടലിലാണ് നടന്‍ താമസിയ്ക്കുന്നത് എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു നടന്‍ ഹൈദരബാദില്‍ തന്നെ പുതിയ ഒരു വില്ല വാങ്ങിയിട്ടുണ്ട് എന്നും വൈകാതെ അങ്ങോട്ടേക്ക് താമസം മാറും എന്നും. നിലവില്‍ പുതിയ വില്ലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

നേരത്തെ സമാന്തയും നാഗ ചൈതന്യയും ഹൈദരബാദിലെ ഗാച്ചിബൗലി എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. വിവാഹ മോചിതരാവാം എന്ന് രണ്ട് പേരും ഒന്നിച്ച് തീരുമാനം എടുത്തതോടെ സമാന്ത സ്വന്തം വീട്ടിലേക്കും നാഗ ചൈതന്യ ഹോട്ടലിലേക്കും താമസം മാറുകയായിരുന്നു. ഔദ്യോഗികമായി വിവാഹ മോചനം നടന്ന ശേഷം സമാന്ത ഇരുവരും ഒന്നിച്ച് താമസിച്ച പഴയ വീട്ടില്‍ തുടരാനാണ് സാധ്യത. ജീവനാംശമായി നാഗ ചൈതന്യയില്‍ നിന്നും തനിയ്ക്ക് ഒന്നും വേണ്ട എന്ന് സാം പറഞ്ഞതും ശ്രദ്ധേയമായിരുന്നു.

അതിനിടയില്‍ ഫാമിലി മാന്‍ 2 എന്ന വെബ് സീരീസ് വന്‍ വിജയമായതിന് ശേഷം സമാന്ത മുംബൈയിലേക്ക് ചേക്കേറുകയാണെന്ന ഗോസിപ്പുകളും ഉണ്ടായിരുന്നു. ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി നടി മുംബൈയില്‍ ഒരു ഫ്‌ളാറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നന്നേക്കുമായി മുംബൈയിലേക്ക് ഒരു മാറ്റം ഉണ്ടാവില്ല എന്നും, തന്റെ വീട് ഹൈദരബാദില്‍ ആണെന്നും ഇവിടെ തന്നെ തുടരാനാണ് തീരുമാനം എന്നും സമാന്ത വ്യക്തമാക്കി.

96 എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ജാനു ആണ് സമാന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടി കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഇന്റസ്ട്രിയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കും എന്നാണ് സമാന്തയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നിലവില്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് അക്കിനേനി നാഗ ചൈതന്യ. ഹിന്ദിയിലും തെലുങ്കിലും മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് നടന്‍. ലവ് സ്‌റ്റോറി, ലാല്‍ സിങ് ഛദ്ദ, ബാങ്ക്‌റാജ്ജു എന്നിവയാണ് നാഗ ചൈതന്യയുടെ പുതിയ ചിത്രങ്ങള്‍.

Content Highlight: Nagachaitanya bought a new house

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup