ഹോളിവുഡിലെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ ചിത്രം 'ബി ഹീറോസി'ന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി.റോബര്‍ട്ട് റോഡ്രിഗസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2005ല്‍ പുറത്തെത്തിയ 'ദി അഞ്വഞ്ചേഴ്സ് ഓഫ് ഷാര്‍ക് ബോയ് ആന്‍ഡ് ലാവാഗിരി'യുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ്.
പ്രിയങ്കയ്ക്കൊപ്പം പെഡ്രോ പാസ്കല്‍, ക്രിസ്റ്റ്യന്‍ സ്ലേറ്റര്‍, ബോയ്ഡ് ഹോല്ബ്രൂക്ക് എന്നിവരും വേഷങ്ങളില്‍ എത്തുന്നു.അന്യഗ്രഹങ്ങളില്‍ നിന്നുള്ള കടന്നുകയറ്റക്കാര്‍ ഭൂമിയിലെ സൂപ്പര്‍ഹീറോകളെ തട്ടിക്കൊണ്ടുപോവുകയാണ്.സ്വന്തം മാതാപിതാക്കളെയും ഭൂമിയെത്തന്നെയും രക്ഷിക്കാനായി ഒരുമിക്കുകയാണ് അവരുടെ മക്കള്‍. ഇതാണ് ചിത്രത്തിന്റെ പ്രമേയം. നെറ്റ്ഫളിക്സിലൂടെയാണ് റിലീസ്. 2021 പുതുവര്‍ഷദിനത്തില്‍ റിലീസ്.
Priyanka Chopra is a favorite actress in Hollywood. The official teaser of the Hollywood superhero adventure movie 'B Heroes' starring Priyanka Chopra has been released