---
title: "ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി; ആശംസകളുമായി പ്രേക്ഷകർ"
english_title: "The video shared by  Aparna is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51282/the-video-shared-by-aparna-is-now-going-viral"
published_at: "2022-06-26T20:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8704c27ee2_jeeva_and_aparna.jpg"
keywords: []
---

# ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി; ആശംസകളുമായി പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജീവ ജോസഫ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ ജീവ അവതരിപ്പിച്ചിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജീവ ജോസഫ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ ജീവ അവതരിപ്പിച്ചിട്ടുണ്ട്. 

അദ്ദേഹത്തിൻറെ ഭാര്യയാണ് അപർണ തോമസ്. ടെലിവിഷൻ മേഖലയിലൂടെ തന്നെയാണ് അപർണ്ണയും ശ്രദ്ധിക്കപ്പെടുന്നത്. ജീവയും അപർണയും ഒരുമിച്ച് ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. ഈ പരിപാടി വലിയ രീതിയിൽ ക്ലിക്ക് ആവുകയും ഇവരുടെ അവതരണം വലിയ രീതിയിൽ അഭിനന്ദിക്കുകയും ചെയ്തു. 

സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും വളരെ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം തന്നെ ഇവർ വലോഗ് രൂപത്തിൽ ആരാധകരെ അറിയിക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് ഇവർ. ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി കടന്നു വന്നതിനു ശേഷമാണ് ഇവർ അറിയിച്ചിരിക്കുന്നത്. ബിഎംഡബ്ലിയു എം 340 ഐ എന്ന കാർ ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

ഈ വണ്ടിയുടെ വില എത്രയാണ് എന്ന് നിങ്ങൾക്ക് അറിയുമോ? 65 ലക്ഷം രൂപയ്ക്ക് മുകളിൽ ആണ് ഈ വണ്ടിയുടെ വില. ഇത്രയും പെട്ടെന്ന് ഇങ്ങനെ നിങ്ങൾക്ക് ഇത്രയും വിലകൂടിയ വണ്ടി എടുക്കാൻ സാധിച്ചു എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ദമ്പതികൾക്ക് ആശംസകളുമായി മലയാളികൾ എത്തി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51282/the-video-shared-by-aparna-is-now-going-viral)