---
title: "ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍പക്ഷികള്‍ എന്ന ക്യാപ്ഷന്‍, വിമര്‍ശനത്തിന് മറുപടിയുമായി മനോജ് കുമാര്‍"
english_title: "Aryankhan, Dulquer Salman, Pranav Mohanlal captioned as same feathers, Manoj Kumar responds to criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5124/aryankhan-dulquer-salman-pranav-mohanlal-captioned-as-same-feathers-manoj-kumar-responds-to-criticism"
published_at: "2021-10-14T13:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167e2887563a_.jpg"
keywords: []
---

# ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍പക്ഷികള്‍ എന്ന ക്യാപ്ഷന്‍, വിമര്‍ശനത്തിന് മറുപടിയുമായി മനോജ് കുമാര്‍

> **Lead Summary:** ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ഇപ്പോഴിതാ നടന്‍ മനോജ് കുമാര്‍ ആര്യന്‍ഖാനെയും ആ കുടുംബത്തെയും കുറിച്ച് പറയുകയാണ് പുതിയ വീഡിയോയിലൂടെ. ഒപ്പം തന്റെ മകന്റെ പ്രായമായുള്ള കുട്ടികള്‍ക്കായുള്ള ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട് .

## Article Content

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ഇപ്പോഴിതാ നടന്‍ മനോജ് കുമാര്‍ ആര്യന്‍ഖാനെയും ആ കുടുംബത്തെയും കുറിച്ച് പറയുകയാണ് പുതിയ വീഡിയോയിലൂടെ. ഒപ്പം തന്റെ മകന്റെ പ്രായമായുള്ള കുട്ടികള്‍ക്കായുള്ള ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട് .

ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍പക്ഷികള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് മനോജ് വീഡിയോ പങ്കിട്ടത്. ഇതേത്തുടര്‍ന്ന് വീഡിയോയ്‌ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

ഞാന്‍ തംബ് നെയിലില്‍ ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍ എന്ന് കുറിച്ചത് എന്ന് നിങ്ങള്‍ അറിയണം. ഇവര്‍ മൂന്നുപേരും മഹാനടന്മാരുടെ മക്കള്‍ ആണ്. വെള്ളിക്കരണ്ടിയുമായി പിറന്ന മക്കള്‍ ആണ് ഇവര്‍ മൂന്നുപേരും. എന്നായിരുന്നു മനോജിന്റെ മറുപടി.

നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ദുല്‍ഖറും, പ്രണവും എത്ര സിമ്പിള്‍ ആയി ജീവിക്കുന്നവര്‍ ആണ് എന്നതാണ്. ആര്‍ഭാടത്തില്‍ ജനിച്ച കുട്ടികള്‍ ആണെങ്കിലും ഇതേപോലെ ലാളിത്യം തുളുമ്പുന്ന പൊന്നുംകുടങ്ങളെ സമ്മാനിച്ചതിന് മമ്മൂക്കയെയും ലാലേട്ടനെയും നമിക്കണം.

എന്റെ മകനും വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെയില്ല. മക്കള്‍ അച്ഛനും അമ്മയ്ക്കും അഭിമാനം ആകണം. മക്കളെ വളര്‍ത്തുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. മാക്‌സിമം മക്കളുടെ ഒരു കടിഞ്ഞാണ്‍ നമ്മുടെ കൈയില്‍ ഉണ്ടാകണം- മനോജ് കുമാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/5124/aryankhan-dulquer-salman-pranav-mohanlal-captioned-as-same-feathers-manoj-kumar-responds-to-criticism)