നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി
Jun 26, 2022 02:38 PM | By Susmitha Surendran

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കുകയായിരുന്നു. നേരത്തെ പിതാവും നടനുമായ തിലകനേയും അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു

അതേസമയം, യുവനടിയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ വിജയ് ബാബുതാരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി.



അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബു പീഡന പരാതിയെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നെങ്കിലും നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ നിന്ന് ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെച്ചിരുന്നു.

ഈ വിഷയം ഇന്ന്ചര്‍ച്ച ചെയ്യുമെന്നിരിക്കെയാണ് ജനറല്‍ ബോഡി യോഗത്തിലേക്ക് വിജയ് ബാബു നാടകീയമായി എത്തിയത്. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ പുരോഗമിക്കുകയാണ്.



യുവനടിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച വിജയ് ബാബു യോഗത്തിനെത്തി. നിലവില്‍ അമ്മയില്‍ അംഗമായ വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും തുടര്‍ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നിരിക്കെയാണ് യോഗത്തിലെ വിജയ് ബാബുവിന്റെ സാന്നിധ്യം.

ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍, മാല പാര്‍വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു.



ഇതില്‍ ശ്വേത മേനോനും, കുക്കു പരമേശ്വരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെതിരെ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. നടന്‍ ഹരീഷ് പേരടിയുടെ രാജിയും ചര്‍ച്ചയ്‌ക്കെത്തും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

Actor Shammi Thilakan has been kicked out of his amma.

Next TV

Related Stories
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
Top Stories