ഹണിമൂണിനിടെ കണ്ട സെലിബ്രിറ്റിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് യുവാവിന് നഷ്ടമായത് 10 ലക്ഷം രൂപ. തന്റെ ഭർത്താവ് തിരിച്ചറിഞ്ഞ സെലിബ്രിറ്റി മുൻ പോൺതാരം മിയ ഖലീഫയാണന്ന് ഭാര്യ അറിഞ്ഞതോടെയാണ് ഭർത്താവിന് പണം നഷ്ടപ്പെട്ടത്.
പാരീസിലെ ഒരു ഹോട്ടലിലെത്തിയതായിരുന്നു നവദമ്പതികൾ. അത്താഴസമയത്ത് മിയ ഖലീഫയെ കണ്ട് ഭർത്താവ് ആവേശഭരിതനായത്. തിരിച്ചറിയുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മിയ ഖലീഫ തന്നെയാണ് ട്വിറ്ററിലും, ടിക്ടോക്കിലും മറ്റും ഇതിന്‍റെ വീഡിയോ പങ്കുവെച്ചത്.

തന്‍റെ സാന്നിധ്യം ഒരു സ്ത്രീക്ക് പത്ത് ലക്ഷത്തോളം വിലയുള്ള ബിർകിൻ ഹാൻഡ്‌ബാഗ് ലഭിക്കാൻ എങ്ങനെ സഹായിച്ചുവെന്ന് മിയ വീഡിയോയില്‍ കാണിച്ച് തരുന്നുണ്ട്. ജൂൺ 13 ന് വീഡിയോയുടെ സ്ക്രീൻഷോട്ട് മിയ ട്വിറ്ററിൽ പങ്കിട്ടു, നേരത്തെ ടിക് ടോക്കിൽ മിയ ഈ വീഡീയോ പോസ്റ്റ് ചെയ്യുകയും ചിത്രത്തിൽ ഒരു ബിർകിൻ ബാഗ് കാണിക്കുകയും ചെയ്തിരുന്നു.
“പാരീസിലെ എന്റെ ഹോട്ടലിൽ താമസിച്ചിരുന്നപ്പോള്‍ രാത്രി അത്താഴ സമയത്ത് തന്നെ കണ്ട് ഒരു സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ആവേശഭരിതനായി, ഇത് സ്ത്രീയില്‍ അല്‍പ്പം നീരസമുണ്ടാക്കിയെന്ന് ഉടന്‍ മനസിലാക്കിയ ഭര്‍ത്താവ് ഇത് പരിഹരിക്കാന്‍ രാവിലെ ബിർക്കിൻ വാങ്ങി നല്‍കി എന്നാണ് മിയ ട്വീറ്റ് ചെയ്തിട്ടുള്ളത്.

മിയ പങ്കിട്ട മൂന്ന് പേരുടെ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്തു. അതിൽ സ്ത്രീ തന്റെ ഭർത്താവിനോട് ക്ഷോഭിക്കുന്നതും ഭാര്യയെ അനുനയിപ്പിക്കുന്നതിനായി പത്ത് ലക്ഷത്തോളം വിലവരുന്ന ‘ബിർക്കിൻ’ എന്ന ബ്രാൻഡിന്റെ ബാഗാണ് യുവാവ് വാങ്ങി നൽകിയത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹെർമിസ്’ എന്ന ആഡംബര വസ്തുക്കളുടെ നിർമാണ കമ്പനിയുടേതാണ് ബാഗ്. വളരെ വിരളമായി മാത്രം ലഭിക്കുന്ന വിലയേറിയ ആഡംബര ബാഗുകളാണ് ബിർക്കിൻസ്.
Content Highlight: Mia recognizes Khalifa during honeymoon; The young man lost Rs 10 lakh


































