'പറക്കും പപ്പനാ'കാനൊരുങ്ങി ദിലീപ്

'പറക്കും പപ്പനാ'കാനൊരുങ്ങി ദിലീപ്
Jun 26, 2022 12:01 PM | By Susmitha Surendran

നടന്‍ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പറക്കും പപ്പന്‍. ഒരു ദേശി സൂപ്പര്‍ ഹീറോ എന്ന കാഴ്ചപ്പാടില്‍ നിന്നും രൂപം കൊണ്ടതാണ് സിനിമയുടെ കഥാതന്തുവെന്നാണ് സൂചന.

പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാന്‍ വിഷ്ണുവാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങള്‍ കാരണവും മറ്റു സാങ്കേതിക കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു.



ഇപ്പോള്‍ ഈ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ദിലീപും റാഫിയും സംവിധായകന്‍ വിയാന്‍ വിഷ്ണുവും ഒന്നിച്ചിരിക്കുകയാണ്. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്.

ഇതിന്റെ അവസാന ഷെഡ്യൂള്‍ ജൂലൈ ആദ്യം ആരംഭിക്കും. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികള്‍ ആരംഭിക്കുക എന്നാണ് സൂചന. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്.



റാഫി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം, ബാദുഷ, ദിലീപ്, പ്രിജിന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാവ്, എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദ് എന്നിവരാണ്.

Dileep is ready to become 'Flying Pappana'

Next TV

Related Stories
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

Apr 24, 2024 10:48 AM

#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

Apr 24, 2024 09:33 AM

#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’...

Read More >>
#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

Apr 24, 2024 09:17 AM

#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ...

Read More >>
Top Stories










GCC News