---
title: "സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍, ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും"
english_title: "Colleagues and fans wish Suresh Gopi a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51162/colleagues-and-fans-wish-suresh-gopi-a-happy-birthday"
published_at: "2022-06-26T10:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7e47b638b6_suresh_gopi.jpg"
keywords: []
---

# സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍, ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും

> **Lead Summary:** സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

## Article Content

സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്.

ജോണി ആന്‍റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങി സിനിമാ മേഖലയില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളൊക്കെ ആശംസകളുമായി എത്തുന്നുണ്ട്.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. 1995ല്‍ പുറത്തെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്.

മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്‍റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/51162/colleagues-and-fans-wish-suresh-gopi-a-happy-birthday)