---
title: "അന്ന് ഈഫൽ ടവറിനെ വിവാഹം കഴിച്ചു, ഇന്ന് ചുവന്നൊരു വേലിയോട് ലൈം​ഗികാകർഷണം"
english_title: " married the Eiffel Tower, Lime Gika attraction to a red fence today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51159/married-the-eiffel-tower-lime-gika-attraction-to-a-red-fence-today"
published_at: "2022-06-26T10:02:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7e1809f764_erikka.jpg"
keywords: []
---

# അന്ന് ഈഫൽ ടവറിനെ വിവാഹം കഴിച്ചു, ഇന്ന് ചുവന്നൊരു വേലിയോട് ലൈം​ഗികാകർഷണം

> **Lead Summary:** എന്തെങ്കിലും വസ്തുക്കളോട് പ്രണയവും ലൈം​ഗികാകർഷണവും തോന്നുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ അങ്ങനെ വാർത്തകളിലിടം പിടിച്ചിരിക്കുന്നത് അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. തനിക്ക് ഒരു വേലിയോട് ലൈം​ഗികാകർഷണം തോന്നുന്നു എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.

## Article Content

എന്തെങ്കിലും വസ്തുക്കളോട് പ്രണയവും ലൈം​ഗികാകർഷണവും തോന്നുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ അങ്ങനെ വാർത്തകളിലിടം പിടിച്ചിരിക്കുന്നത് അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. തനിക്ക് ഒരു വേലിയോട് ലൈം​ഗികാകർഷണം തോന്നുന്നു എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.

എറിക്ക ലാബ്രി (Erika LaBrie) എന്ന് പേരുള്ള ഈ 50 വയസ്സുള്ള സ്ത്രീ ഒരു പ്രൊഫഷണൽ അമ്പെയ്ത്തുകാരിയാണ്. ഒപ്പം തന്നെ വസ്തുക്കളോട് ആളുകൾക്ക് തോന്നുന്ന ആകർഷണങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഒരാളുമാണ്. ഇപ്പോൾ ഒരു ചുവന്ന വേലിയോടാണ് എറിക്ക പ്രണയത്തിലായിരിക്കുന്നത്.

അതിനോട് തനിക്ക് ലൈം​ഗികാകർഷണമുണ്ട് എന്ന് വിവരിക്കുന്ന എറിക്കയുടെ വീഡിയോ പുറത്തു വന്നതോടെ അത് വൈറലായി. ഇങ്ങനെ ഒരു വേലി ഇവിടെ കാണുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആകൃതി ഇതാണ് എന്നാണ് വേലിയോടുള്ള പ്രണയത്തെ കുറിച്ചുള്ള എറിക്കയുടെ വിവരണം.

താൻ ആ വേലിയുമായി വളരെ അധികം ശാരീരികമായ അടുപ്പത്തിലാണ് എന്നും എറിക്ക വീഡിയോയിൽ വിവരിച്ചു. ഒപ്പം തന്നെ ആ വേലിയോട് സംസാരിക്കുന്നതും കാണാം.

എറിക്ക ലാബ്രി അറിയപ്പെടുന്നത് തന്നെ എറിക്ക ഈഫൽ എന്നാണ്. വസ്തുക്കളെ പ്രണയിക്കുന്ന ആളുകളിൽ വളരെ അധികം അറിയപ്പെടുന്നതും ചർച്ച ചെയ്യപ്പെട്ടതുമായ പേരാണ് എറിക്കയുടേത്. എറിക്ക ആ​ഗോളശ്രദ്ധ പിടിച്ചു പറ്റുന്നത് 2007 -ൽ അവർ താൻ ഈഫൽ ടവറിനെ വിവാഹം ചെയ്‍തു എന്ന് പറഞ്ഞതോടു കൂടിയാണ്.

പാരീസിലാണ് 'വിവാഹം' നടന്നത്. അങ്ങനെ എറിക്ക ലാബ്രി തന്റെ പേര് മാറ്റുകയും എറിക്ക ഈഫൽ എന്ന് ആക്കുകയും ചെയ്‍തിരുന്നു. ഏതായാലും വേലിയോടുള്ള തന്റെ പ്രണയവും ലൈം​ഗികാകർഷണവും തുറന്നു പറഞ്ഞതോടെ എറിക്ക വീണ്ടും വൈറലായിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51159/married-the-eiffel-tower-lime-gika-attraction-to-a-red-fence-today)