---
title: "ബിഗ് സ്‌ക്രീനില്‍ നിന്ന് മാറിനിന്നതില്‍ വിഷമം തോന്നിയിട്ടില്ല; സംയുക്ത വര്‍മ്മ "
english_title: "Samyukta Varma's interview is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51035/samyukta-varmas-interview-is-now-going-viral"
published_at: "2022-06-25T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6e0ce395ca_SAMYUKTHA_VARMMA.jpg"
keywords: []
---

# ബിഗ് സ്‌ക്രീനില്‍ നിന്ന് മാറിനിന്നതില്‍ വിഷമം തോന്നിയിട്ടില്ല; സംയുക്ത വര്‍മ്മ 

> **Lead Summary:** പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ . താരത്തിന്റെ സിനിമകൾ ഒക്കെയും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . അഭിനയത്തിൽ നിന്നും താരം മാറിനിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് .

## Article Content

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ . താരത്തിന്റെ സിനിമകൾ ഒക്കെയും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . അഭിനയത്തിൽ നിന്നും താരം മാറിനിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് .

ബിജു മേനോനുമായുള്ള വിവാഹശേഷമാണ് സംയുക്ത വര്‍മ്മ സിനിമാ രംഗത്ത് നിന്ന് ഇടവേളയെടുത്തത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംയുക്ത തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് .’

സിനിമയിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ബിഗ് സ്‌ക്രീനില്‍ നിന്ന് മാറിനിന്നതില്‍ വിഷമം തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ല. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാന്‍ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോള്‍ ഏന്തെങ്കിലും ക്ലാസോ വര്‍ക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ.’

‘പഴശ്ശിരാജയില്‍ കനിഹയുടെ റോള്‍ അഭിനയിക്കാന്‍ എന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ആ സമയത്ത് മകന്‍ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. സിനിമയില്‍ അഭിനയിക്കാത്തതില്‍ സങ്കടം തോന്നിയിട്ടില്ല.’

‘കുടുംബ ജീവിതം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞ് മകന്‍ പിറന്നപ്പോള്‍ മദര്‍ഹുഡ് നന്നായി ആസ്വദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. യോഗയൊക്കെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പഠിച്ച് തുടങ്ങി.’

‘ഗര്‍ഭിണിയാകുന്നതിനൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂ. സംയുക്ത കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51035/samyukta-varmas-interview-is-now-going-viral)