---
title: "ആര് കൈയടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റ്യൂമറുമുണ്ട്; വീഡിയോ വൈറൽ"
english_title: "Now, the video shared by Abhaya the other day is getting noticed on Instagram."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51007/now-the-video-shared-by-abhaya-the-other-day-is-getting-noticed-on-instagram"
published_at: "2022-06-25T14:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6cf05ed962_ABHAYA_HIRANMAYI.jpg"
keywords: []
---

# ആര് കൈയടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റ്യൂമറുമുണ്ട്; വീഡിയോ വൈറൽ

> **Lead Summary:** ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ഫോട്ടോയും അഭയഹിരണ്‍മയിയുമൊത്തുള്ള ലിവിങ് ടുഗതര്‍ ജീവിതവുമൊക്കെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അഭയ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

## Article Content

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ഫോട്ടോയും അഭയഹിരണ്‍മയിയുമൊത്തുള്ള ലിവിങ് ടുഗതര്‍ ജീവിതവുമൊക്കെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അഭയ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ആര് കൈയടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റ്യൂമറുമുണ്ട്. ഇതൊക്കെയാണ് ഞാന്‍ ആസ്വദിക്കുന്ന തമാശ. എത്ര നല്ല ഗാനമാണ് എന്ന് പറഞ്ഞ് കരിന്തലക്കൂട്ടത്തേയും മെന്‍ഷന്‍ ചെയ്ത് ആസ്വദിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയിരുന്നു അഭയ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അഭയയെ പിന്തുണച്ചെത്തിയിട്ടുള്ളത്.

ശബ്ദമാണ് നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ആ ശബ്ദമുണ്ടാവും കൂട്ടിന്. ക്യാപ്ഷന്‍ കിടുക്കി, അതാണ് കോണ്‍ഫിഡന്‍സ്. ആരുമില്ലേലും ഞാന്‍ ഹാപ്പിയാണ്, മിടുക്കിയാ. ഞാന്‍ കൈയ്യടിക്കും. കൂടെ ഞങ്ങളുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള വൈറല്‍ ഫോട്ടോയെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ചോദിച്ചപ്പോള്‍ നോ കമന്റ്സ് എന്നായിരുന്നു അഭയയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/51007/now-the-video-shared-by-abhaya-the-other-day-is-getting-noticed-on-instagram)