സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത്ത് അഭിനയിച്ച 'വേതാളം'എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്ജീവിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് എന്നാണ് സൂചന . 2015ല്‍ റിലീസ് ഇറങ്ങിയ ഹിറ്റ് സിനിമ വേതാളം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്ജീവിയെ പുതിയ രൂപത്തില്‍ കാണാമെന്നാണ് ആരാധകര്‍ കരുതുന്നത്.
തെലുങ്ക് താരം ചിരഞ്ജീവി അടുത്തിടെ പുറത്തുവിട്ട പുതിയ ലുക്കിലുള്ള ഫോട്ടോയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ചര്ച്ചയാക്കിയിരിക്കിയിരിക്കുന്നത് . പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് അതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ .തല മൊട്ടയിടിച്ചിട്ടുള്ള ഫോട്ടോയാണ് ചിരഞ്ജീവി പുറത്തുവിട്ടത്. കറുത്ത സണ്‍ഗ്ലാസും വച്ചിരുന്നു. എന്തായാലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .
Fans are expecting to see Chiranjeevi in a new look when Vethalam is remade in Tamil