---
title: "37 കാരിക്ക് ജീവിതപങ്കാളിയായി പാവ; 35 മിനിറ്റിനുള്ളില്‍ കുഞ്ഞ്, ഞെട്ടി സോഷ്യൽ മീഡിയ "
english_title: "37-year-old life partner doll; Baby in 35 minutes, shocked social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50986/37-year-old-life-partner-doll-baby-in-35-minutes-shocked-social-media"
published_at: "2022-06-25T13:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6bf54c04b9_VIRAL.jpg"
keywords: []
---

# 37 കാരിക്ക് ജീവിതപങ്കാളിയായി പാവ; 35 മിനിറ്റിനുള്ളില്‍ കുഞ്ഞ്, ഞെട്ടി സോഷ്യൽ മീഡിയ 

> **Lead Summary:** പാവയെ ജീവിത പങ്കാളിയാക്കിയതിനു പിന്നാലെ പാവ കുഞ്ഞിന് ജന്മം നൽകിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രസീലിയൽ യുവതി. മെറിവോണ്‍ റോച്ച മോറെസ് എന്ന 37 കാരി യുവതിയാണ് പാവ കുഞ്ഞിന് ജന്മം നല‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

## Article Content

പാവയെ ജീവിത പങ്കാളിയാക്കിയതിനു പിന്നാലെ പാവ കുഞ്ഞിന് ജന്മം നൽകിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രസീലിയൽ യുവതി. മെറിവോണ്‍ റോച്ച മോറെസ് എന്ന 37 കാരി യുവതിയാണ് പാവ കുഞ്ഞിന് ജന്മം നല‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

അമ്മയുണ്ടാക്കി നൽകിയ പാവയോട് ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നിയെന്നും ഉടൻ ഇരുവരും വിവാഹിതരാകുകയായിരുന്നുവെന്നും യുവതി പറയുന്നു. തുടർന്നാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടായെന്ന വിവരം യുവതി വെളിപ്പെടുത്തിയത്.

പാവ കുഞ്ഞിനെ കയ്യിൽ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് യുവതി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഡാൻസ് ചെയ്യാൻ ആരുമില്ലെന്ന പരാതിയെ തുടർന്നാണ് മെറിവോണ്‍ റോച്ച മോറെസിന് അമ്മ ഉണ്ടാക്കി കൊടുത്ത പാവയാണ് മെര്‍സലോ.

എനിക്ക് ഒരു ഫോര്‍റോ നൃത്തം ചെയ്യാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ, കൂടെ ഡാന്‍സ് ചെയ്യാന്‍ ആരെയും കണ്ടെത്തിയിട്ടില്ല. പക്ഷേ മെര്‍സലോ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അതെല്ലാം അർത്ഥവത്തായി. എനിക്ക് വളരെ മനോഹരമായ, പ്രധാനപ്പെട്ട, വൈകാരികമായ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹ ദിവസം.

ജീവിതത്തില്‍ എപ്പോഴും ഞാൻ ആഗ്രഹിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. മെര്‍സലോയോടൊപ്പമുള്ള ജീവിതം അതിമനോഹരമാണ്. അവന്‍ എന്നോട് വഴക്കുണ്ടാക്കാറില്ല, തര്‍ക്കിക്കാറില്ല, എന്നെ എല്ലാ രീതിയിലും മനസ്സിലാക്കാറാണുള്ളത്.

മെര്‍സെലോ മികച്ചതും വിശ്വസ്തനുമായ ഭര്‍ത്താവാണ്. എല്ലാ സ്ത്രീകളും അവനോട് അസൂയപ്പെടുന്നുവെന്നും റോച്ച മോറെസ് ജാം പ്രസ്സിനോട് പറഞ്ഞു. 250 ഓളം അതിഥികള്‍ പങ്കെടുത്ത മനോഹരമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ‘ അവന് ഒരുപാട് മികച്ച ഗുണങ്ങളുണ്ടങ്കിലും മടിയാനാണന്നും വീട്ടിൽ താൻ മാത്രമാണ് ജോലിക്കു പോകുന്നതെന്നും റോച്ച മോറെസ് പറഞ്ഞു .

മെയ് 21 നാണ് ഇരുവരും തങ്ങളുടെ കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തിൽ വെറും 35 മിനിറ്റിനുള്ളിലാണ് റോച്ച പാവക്കുട്ടിക്ക് ജന്മം നൽകിയത്.

തനിക്ക് വേദന അനുഭവപ്പെട്ടില്ലെന്നും. 35 മിനിറ്റിനുള്ളിൽ താൻ പ്രസവിച്ചെന്നും യുവതി പറയുന്നു. മറുപിള്ളയും പൊക്കിൾകൊടിയും രക്തവും കണ്ടപ്പോൾ എല്ലാം യാഥാർഥ്യമായിയെന്ന് മനസ്സിലായെന്നും. 200 കാണികളിലേക്ക് ഈ കാഴ്ച തത്സമയം സംപ്രേഷണം ചെയ്തുവെന്നും യുവതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/50986/37-year-old-life-partner-doll-baby-in-35-minutes-shocked-social-media)