---
title: "പ്രണവും കല്യാണിയും ഒന്നിക്കുന്നു? ശ്രദ്ധനേടി പോസ്റ്റ്"
english_title: "It is reported that Pranav and Kalyani are reuniting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50976/it-is-reported-that-pranav-and-kalyani-are-reuniting"
published_at: "2022-06-25T13:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6baa99731f_PRANAV_AND_KALYANI.jpg"
keywords: []
---

# പ്രണവും കല്യാണിയും ഒന്നിക്കുന്നു? ശ്രദ്ധനേടി പോസ്റ്റ്

> **Lead Summary:** മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളാണ് പ്രണവ് മോ​ഹൻലാലും കല്യാണി പ്രിയദർശനും. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് ഇരുവരും ഒടുവിൽ അഭിനയിച്ച ചിത്രം.

## Article Content

മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളാണ് പ്രണവ് മോ​ഹൻലാലും കല്യാണി പ്രിയദർശനും. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് ഇരുവരും ഒടുവിൽ അഭിനയിച്ച ചിത്രം.

ചിത്രത്തിലെ നിത്യ, അരുൺ എന്നീകഥാപാത്രങ്ങൾക്ക് വൻസ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.

പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് 'വീണ്ടും ഒരുമിക്കാന്‍ പോകുന്നു' എന്നാണ് പ്രശാന്ത് കുറിച്ചത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു.

ആ സിനിമയാണോയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/50976/it-is-reported-that-pranav-and-kalyani-are-reuniting)