---
title: "ഒരു തലയണയുടെ വില 45 ലക്ഷം രൂപ, സംഭവം വൈറലാകുന്നു "
english_title: "The price of a pillow is Rs 45 lakh and the event goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50920/the-price-of-a-pillow-is-rs-45-lakh-and-the-event-goes-viral"
published_at: "2022-06-25T10:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b69535f0018_PILLOW.jpg"
keywords: []
---

# ഒരു തലയണയുടെ വില 45 ലക്ഷം രൂപ, സംഭവം വൈറലാകുന്നു 

> **Lead Summary:** തലയണയൊരു ആഡംബര വസ്തുവാണോ? അല്ലേയല്ല എന്നാണോ പറയാൻ വരുന്നത്? എന്നാൽ, ഇവിടെ ഒരു തലയണയുടെ വില അഞ്ഞൂറോ ആയിരമോ പതിനായിരമോ അല്ല, 45 ലക്ഷം രൂപയാണ് . ഡച്ച് സെർവിക്കൽ സ്പെഷ്യലിസ്റ്റും, ഡിസൈനറുമായ തിജ്‌സ് വാൻ ഡെർ ഹിൽസ്റ്റാണ് ലോകത്തിലെ ഈ ഏറ്റവും വിലകൂടിയ തലയണ ഡിസൈൻ ചെയ്തതും നിർമ്മിച്ചതും.

## Article Content

തലയണയൊരു ആഡംബര വസ്തുവാണോ? അല്ലേയല്ല എന്നാണോ പറയാൻ വരുന്നത്? എന്നാൽ, ഇവിടെ ഒരു തലയണയുടെ വില അഞ്ഞൂറോ ആയിരമോ പതിനായിരമോ അല്ല, 45 ലക്ഷം രൂപയാണ് . ഡച്ച് സെർവിക്കൽ സ്പെഷ്യലിസ്റ്റും, ഡിസൈനറുമായ തിജ്‌സ് വാൻ ഡെർ ഹിൽസ്റ്റാണ് ലോകത്തിലെ ഈ ഏറ്റവും വിലകൂടിയ തലയണ ഡിസൈൻ ചെയ്തതും നിർമ്മിച്ചതും.

ഈജിപ്ഷ്യൻ കോട്ടണും മൾബറി സിൽക്കും ഉപയോ​ഗിച്ചാണ് തലയണ നിർമ്മിച്ചിരിക്കുന്നത്. ഈ 'എക്‌സ്‌ക്ലൂസീവ്' തലയണ സൃഷ്ടിക്കാൻ ഹിൽസ്റ്റ് പതിനഞ്ച് വർഷമെടുത്തു. 24 കാരറ്റ് സ്വർണ്ണം, വജ്രം, ഇന്ദ്രനീലം എന്നിവ നിറച്ച തലയണയാണ് ഇത്. അതാണ് ഇതിന് ഇത്രയധികം വില വരാനുള്ള കാരണവും. ഇതിനെല്ലാം പുറമേ ഇതിൽ നിറയ്ക്കാനുള്ള കോട്ടൺ ഒരു റോബോട്ടിക് മില്ലിം​ഗ് മെഷീനിൽ നിന്നുമാണ്.

ഇനി ഈ തലയണ കൊണ്ടുവരിക സാധാരണ പ്ലാസ്റ്റിക് ബാ​ഗിലോ കവറിലോ ഒന്നുമായിരിക്കില്ല. മറിച്ച്, ഒരു ബ്രാൻഡ് ബോക്സിലാണ് അത് പാക്ക് ചെയ്തിരിക്കുന്നത്. ഹിൽസ്റ്റ് പറയുന്നത് ഉറക്കമില്ലായ്മ അനുഭവിക്കുന്ന മനുഷ്യരെ സമാധാനമായി ഉറങ്ങാൻ സഹായിക്കും ഈ തലയണ എന്നാണ്.

ഈ തലയണ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്ത് നിർമ്മിക്കുക. ഓർഡർ കിട്ടിയ ശേഷം, ടീം ഒരു 3D സ്കാനർ ഉപയോഗിച്ച് ഉപഭോക്താവിന്റെ തോളുകൾ, തല, കഴുത്ത് എന്നിവയുടെ അളവുകൾ എടുക്കും.

അളവെടുത്ത് കഴിഞ്ഞ ശേഷം നേരത്തെ പറഞ്ഞവയെല്ലാം ഉപയോ​ഗിച്ച് തലയണ നിർമ്മിക്കും. അതിനോടൊപ്പം തന്നെ എങ്ങനെയാണ് ഓർഡർ നൽകിയ ആൾ ഉറങ്ങാൻ കിടക്കുന്നത് ശരീരത്തിന്റെ അളവുകളെങ്ങനെയാണ് എന്നതെല്ലാം തിരക്കുന്നു. തുടർന്ന് തലയണക്ക് അന്തിമരൂപം നൽകുന്നു. എന്തായാലും ഈ 45 ലക്ഷം രൂപയുടെ തലയണയും വാങ്ങുന്നവരുണ്ടാകും എന്നുവേണം കരുതാൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/50920/the-price-of-a-pillow-is-rs-45-lakh-and-the-event-goes-viral)