---
title: "നവ്യയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവർ"
english_title: "Navya is celebrating her 36th birthday today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5085/navya-is-celebrating-her-36th-birthday-today"
published_at: "2021-10-14T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167c5e794114_navya.jpg"
keywords: []
---

# നവ്യയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവർ

> **Lead Summary:** മലയാളികളുടെ പ്രിയ നായിക നവ്യ ഇന്ന് തന്‍റെ 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായി മലയാളത്തിലേക്ക് എത്തിയ താരം കലോത്സവവേദികളിൽ തിളങ്ങിയ ശേഷമാണ് സിനിമയിൽ അരങ്ങേറിയത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ മുന്‍നിരയിലുള്ള താരമാണ് നവ്യനായര്‍ . സമ്മാനിച്ച സിനിമകളൊക്കെ മലയാളി മനസ്സില്‍ ഇടം പിടിച്ചതാണ് .

## Article Content

മലയാളികളുടെ പ്രിയ നായിക നവ്യ ഇന്ന് തന്‍റെ 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായി മലയാളത്തിലേക്ക് എത്തിയ താരം കലോത്സവവേദികളിൽ തിളങ്ങിയ ശേഷമാണ് സിനിമയിൽ അരങ്ങേറിയത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ മുന്‍നിരയിലുള്ള താരമാണ് നവ്യനായര്‍ . സമ്മാനിച്ച സിനിമകളൊക്കെ മലയാളി മനസ്സില്‍ ഇടം പിടിച്ചതാണ് .

തുടര്‍ന്ന് പൃഥ്വിരാജിനൊപ്പം നന്ദനം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ബാലാമണി എന്ന വേഷം വലിയ ശ്രദ്ധ നേടുകയുമുണ്ടായി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ താരം 2014 വരെ സിനിമയിൽ സജീവമായിരുന്നുവെങ്കിലും പിന്നീട് ഒരു ഇടവേളയെടുത്തു. കഴിഞ്ഞ വർഷമാണ് വീണ്ടും താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിൽ നിരവധിപേരാണ് നവ്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ടെലിക്കോം ഉദ്യോഗസ്ഥനായ ജെ രാജുവിൻ്റെയും സ്കൂൾ അധ്യാപികയായ വീണയുടെയും മകളായി 1985 ഒക്ടോബർ‍ 14നായിരുന്നു നവ്യയുടെ ജനനം. മലയാളം, തമിഴ്, കന്നഡ സിനിമകളിൽ നവ്യ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അൻപതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കുറച്ചു വർഷങ്ങളായി സിനിമകളിൽ സജീവമല്ലെങ്കിലും നൃത്തവേദികളിലും സോഷ്യൽ മീഡിയയിയിലുമൊക്കെ സജീവമായിരുന്നു. സ്പെഷൽ ഡേ, ബെ‍ർത്ത് ഡേ ഗേളിന് ആശംസകളെന്നാണ് ഭർ‍ത്താവ് സന്തോഷ് എൻ മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കുടുംബ വിശേഷങ്ങളും മകൻ സായിക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുമെല്ലാം ആരാധകരുമായി നവ്യ ഇടയ്ക്കിടെ ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്. 2010 ജനുവരി 21-നായിരുന്നു മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യയുടെ വിവാഹം. നവ്യയുടെ ചിത്രം കേക്കിൽ പ്രിന്‍റ് ചെയ്തുള്‍പ്പെടെ സുഹൃത്തുക്കള്‍ ബെര്‍ത്ഡേ സർപ്രൈസ് നൽകിയിട്ടുണ്ട്.

നടി നവ്യാ നായരുടെ സഹോദരൻ രാഹുലും ആശംസകളുമായി എത്തിയിട്ടുണ്ട്. നവ്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്ന ആശംസ നവ്യ ഇൻസ്റ്റ സ്റ്റോറിയിൽ ആഡ് ചെയ്തിട്ടുമുണ്ട്. കൂടാതെ സിനിമ രംഗത്തും പുറത്തുമുള്ള നിരവധി സുഹൃത്തുക്കളും നവ്യയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം നവ്യ നേടിയിട്ടുണ്ട്. 2005-ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും നടിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. മടങ്ങിവരവിൽ ഒരുത്തീ, ദൃശ്യ 2 (കന്നഡ)എന്നീ സിനിമകളാണ് നവ്യയുടേതായി ഒരുങ്ങുന്നത്. മലയാളത്തിൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലാണ് നവ്യ ഒടുവിലായി അഭിനയിച്ചത്. മിനി സ്ക്രീനിൽ സ്റ്റാർ മാജിക് പോലുള്ള ഷോകളിലും നവ്യ ഭാഗമാണിപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/5085/navya-is-celebrating-her-36th-birthday-today)