---
title: "നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നൂ; ആ സംഭവത്തെക്കുറിച്ച് സംയുക്ത  പറയുന്നു "
english_title: "Now Samyukta Varma's interview is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/50839/now-samyukta-varmas-interview-is-going-viral-on-social-media"
published_at: "2022-06-24T19:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5c1f1a38dc_samyuktha_varrmma.jpg"
keywords: []
---

# നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നൂ; ആ സംഭവത്തെക്കുറിച്ച് സംയുക്ത  പറയുന്നു 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് ബിജുമേനോൻ സംയുക്ത വർമ്മ ദമ്പതികൾ. ഇരുവരും പ്രണയ വിവാഹിതരായവർ ആണ്. യോഗ തൻറെ ദിനചര്യയുടെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് സംയുക്ത വർമ്മ.

## Article Content

മലയാളി പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് ബിജുമേനോൻ സംയുക്ത വർമ്മ ദമ്പതികൾ. ഇരുവരും പ്രണയ വിവാഹിതരായവർ ആണ്. യോഗ തൻറെ ദിനചര്യയുടെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് സംയുക്ത വർമ്മ.

ചില യോഗമുറകൾളും യോഗാഭ്യാസ വീഡിയോകളും താരം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്. കൃത്യമായ തൻറെ ദിനചര്യയിൽ ഭക്ഷണവും വ്യായാമവും എല്ലാം ഒരുപോലെ സൂക്ഷിച്ചു കൊണ്ടുനടക്കുന്നു സംയുക്ത.

എന്നാൽ നടൻ ബിജുമേനോന് ഇതിനൊന്നും താൽപര്യമില്ല എന്ന് മലയാളികൾക്ക് അറിയാം. താരം തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഇതാ ബിജു മേനോൻ പറയുന്ന രസകരമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് സംയുക്ത.

യോഗ പ്രാക്ടീസ് ദിവസങ്ങളിൽ നാലുമണിക്ക് എണീക്കും. യോഗ ചെയ്യുവാനുള്ള ഇഷ്ടം കൊണ്ട് ആണ് അങ്ങനെ ചെയ്യുന്നത്. ഇത് കാണുമ്പോൾ ബിജുവേട്ടൻ ഇങ്ങനെ പറയും.

നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നു, കിടന്നുറങ്ങികൂടെ. ഇങ്ങനെ തലകുത്തി നിന്നിട്ട് എന്ത് സന്തോഷം കിട്ടാനാണ്. സംയുക്ത വ്യക്തമാക്കി. ഭർത്താവിനെയും മകനെയും യോഗമുറകൾ പഠിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

എന്നാൽ ഇരുവർക്കും അതിൽ താൽപര്യമില്ല എന്ന് സംയുക്ത തന്നെ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/50839/now-samyukta-varmas-interview-is-going-viral-on-social-media)