---
title: "'ചിലപ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാൻ കൊതി തോന്നും'; ചിത്രം പങ്കുവെച്ച് ഭാവന"
english_title: "'Sometimes I want to go back to my childhood'; Image is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50819/sometimes-i-want-to-go-back-to-my-childhood-image-is-viral"
published_at: "2022-06-24T16:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5a0494d6ea_bhavana.jpg"
keywords: []
---

# 'ചിലപ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാൻ കൊതി തോന്നും'; ചിത്രം പങ്കുവെച്ച് ഭാവന

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന.

**

പ്രിയനടിയുടെ തിരിച്ചുവരവിനെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്റർ സ്കൂൾ കൾച്ചറൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്.

[https://www.instagram.com/bhavzmenon/?utm_source=ig_embed&ig_rid=4e9a5df3-3420-47f8-8793-4f341e83d4be**](https://www.instagram.com/bhavzmenon/?utm_source=ig_embed&ig_rid=4e9a5df3-3420-47f8-8793-4f341e83d4be)

> “ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാൻ തോന്നും, കാലത്തെ നിശ്ചലമാക്കാനും, ലോകത്തെ കുറിച്ച് യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,” എന്നാണ് ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/50819/sometimes-i-want-to-go-back-to-my-childhood-image-is-viral)