---
title: "കുടുംബജീവിതത്തില്‍ ക്ഷമ വളരെ ആവശ്യമാണ്; മനസ്സ് തുറന്ന് ബാല "
english_title: "Patience is essential in family life; bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50797/patience-is-essential-in-family-life-bala"
published_at: "2022-06-24T15:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b585ca957b4_bala.jpg"
keywords: []
---

# കുടുംബജീവിതത്തില്‍ ക്ഷമ വളരെ ആവശ്യമാണ്; മനസ്സ് തുറന്ന് ബാല 

> **Lead Summary:** മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് ബാല. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായിരുന്നു ബാലയുടെ രണ്ടാം വിവാഹം. ഡോക്ടര്‍ എലിസബത്തിനെ ആണ് നടന്‍ വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങളും ബാല നേരിടേണ്ടിവന്നു. വിവാഹ ശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോ ഈ നടന്‍ പങ്കുവെച്ചു.

## Article Content

മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് ബാല. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായിരുന്നു ബാലയുടെ രണ്ടാം വിവാഹം. ഡോക്ടര്‍ എലിസബത്തിനെ ആണ് നടന്‍ വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങളും ബാല നേരിടേണ്ടിവന്നു. വിവാഹ ശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോ ഈ നടന്‍ പങ്കുവെച്ചു.

ഇപ്പോഴിതാ അഭിമുഖത്തിനിടെ നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കുടുംബജീവിതത്തില്‍ ക്ഷമ വളരെ ആവശ്യമുള്ള സംഗതിയാണ്. അതുണ്ടെങ്കില്‍ കുടുംബ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്ന് നടന്‍ പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ബാല ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അത്യാവശ്യം ക്ഷമ ഉള്ളതുകൊണ്ട് ജീവിതം വളരെ സന്തോഷകരമായ മുന്നോട്ട് പോകുന്നുവെന്നും താരം പറഞ്ഞു. അതേസമയം ബാല ശരിക്കും നല്ലൊരു മനുഷ്യന്‍ ആണെന്നും ഇടയ്ക്ക് കുറച്ച് ദേഷ്യം വരുമെങ്കിലും ആള്‍ വളരെ പാവമാണെന്ന് ഭാര്യ എലിസബത്തും പറഞ്ഞു.

എല്ലാവരും കൂടി ഒന്നിച്ച് സന്തോഷത്തോട് കൂടിയിരിക്കുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ് . കുടുംബത്തോടൊപ്പം എപ്പോഴെല്ലാം ഒത്തൊരുമിച്ച് സന്തോഷമായിരിക്കാന്‍ കഴിയുമോ അപ്പോഴെല്ലാം എനിക്ക് ആഘോഷങ്ങള്‍ക്ക് തുല്യമാണ് ബാല വ്യക്തമാക്കി.

അതേസമയം 2010 ലായിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ ആദ്യവിവാഹം. ഒന്നിച്ച് മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ 2019 ആണ് ഇവര്‍ വേര്‍പിരിഞ്ഞത്. വിവാഹമോചന ശേഷം മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/50797/patience-is-essential-in-family-life-bala)