---
title: "ഈ ജന്മദിനം എന്റെ രമയ്ക്ക് സമര്‍പ്പിക്കുന്നു; ജഗദീഷിൻറെ വാക്കുകൾ വൈറൽ "
english_title: "This birthday is dedicated to my Rema; Jagadeesh's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50762/this-birthday-is-dedicated-to-my-rema-jagadeeshs-words-go-viral"
published_at: "2022-06-24T12:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b566ccbe57c_jagatheesh_and_rama.jpg"
keywords: []
---

# ഈ ജന്മദിനം എന്റെ രമയ്ക്ക് സമര്‍പ്പിക്കുന്നു; ജഗദീഷിൻറെ വാക്കുകൾ വൈറൽ 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. അഭിനയത്തിന് പുറമെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ജഗദീഷ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ പണം തരും പടം എന്ന ചോദ്യോത്തര പരിപാടിയുടെ അവതാരകനായി നിറഞ്ഞു നില്‍ക്കുകയാണ് ജഗദീഷ്. ഷോയില്‍ മത്സരിക്കാനെത്തുന്നവര്‍ക്ക് പതിവായി സര്‍പ്രൈസ് നല്‍കുന്ന ജഗദീഷിന് തന്നെ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. അഭിനയത്തിന് പുറമെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ജഗദീഷ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ പണം തരും പടം എന്ന ചോദ്യോത്തര പരിപാടിയുടെ അവതാരകനായി നിറഞ്ഞു നില്‍ക്കുകയാണ് ജഗദീഷ്. ഷോയില്‍ മത്സരിക്കാനെത്തുന്നവര്‍ക്ക് പതിവായി സര്‍പ്രൈസ് നല്‍കുന്ന ജഗദീഷിന് തന്നെ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥിയായി എത്തിയത് ഗായിക റിമി ടോമിയായിരുന്നു. ജഗദീഷിനെ പോലെ അവതരണത്തിലും പ്രതിഭ തെളിയിച്ച താരമാണ് റിമി ടോമി. റിമിയുടെ എനര്‍ജി ഒന്ന് വേറെ തന്നെയാണ്.

അതിനാല്‍ ജഗദീഷും റിമിയും ഒരുമിക്കുമ്പോള്‍ അത് കാഴ്ചക്കാര്‍ക്ക് വിരുന്നാകും എന്ന കാര്യത്തില്‍ സംശയമില്ല. പരിപാടി പുരോഗമിച്ചു കൊണ്ടിരിക്കെ , അന്‍പതിനായിരത്തിന്റെ ചോദ്യം എന്ന് പറഞ്ഞ് അടുത്ത പടത്തിലേക്ക് കടക്കുകയായിരുന്നു ജഗദീഷ്. എന്നാല്‍ സ്‌ക്രീനില്‍ വന്നത് ഹാപ്പി ബര്‍ത്ത് ഡെ ജഗദീഷ് എന്നായിരുന്നു.കൂടെ ഒരു ഫോട്ടോവും. 

തന്റെ ടീം തനിക്കായി ഒരുക്കിയ സര്‍പ്രൈസ് കണ്ട് ജഗദീഷ് ശരിക്കും ഞെട്ടിപ്പോയി. തുടര്‍ന്ന് കേക്കും ബലൂണുമൊക്കെയായി താരത്തിന്റെ പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുകയായിരുന്നു. ഇതോടെ ജഗദീഷ് വികാരഭരിതനായി മാറുന്നതാണ് കണ്ടത്. ഈ ജന്മദിനം തന്റെ ഭാര്യ രമയ്ക്ക് സമര്‍പ്പിക്കുന്നതായിട്ടായിരുന്നു ജഗദീഷ് പറഞ്ഞത്. സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു.

'പൊതുവെ എന്റെ ബേര്‍ത്ത് ഡേ ഞാന്‍ സെലിബ്രേറ്റ് ചെയ്യാറില്ല. എന്നാല്‍ ഈ ബേര്‍ത്ത് ഡേയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം എന്ന് പറയുന്നത്, ഞാന്‍ പോലും അറിയാതെ എനിക്ക് സര്‍പ്രൈസ് ആയി ഇതുപോലൊരു വേദിയില്‍ ആഘോഷിച്ചത് എനിക്ക് സന്തോഷമാണ്. കാരണം അത് എന്നോടുള്ള സ്നേഹമാണ്. അതിന് എന്റെ സ്നേഹവും നന്ദിയും ഞാന്‍ അറിയിക്കുന്നു'' എന്നാണ് ജഗദീഷ് പറഞ്ഞത്. 

റിമി ടോമിയ്ക്കൊപ്പം ഈ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും വളരെ അധികം സന്തോഷമുണ്ടെന്നും ജഗദീഷ് പറഞ്ഞു. താനും റിമിയും പരസ്പരം സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പോലും സംസാരിക്കുന്നവരാണ്. റിമിയുടെ മനസ്സിന്റെ നന്മയും സ്നേഹവും എനിക്ക് അറിയാം, അത് പോലെ എന്റെ ജീവിതത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും റിമിയ്ക്കും അറിയാമെന്നും ജഗദീഷ് പറഞ്ഞു.

ഈയ്യടുത്തായിരുന്നു താരത്തിന്റെ ഭാര്യ മരിക്കുന്നത്. ഭാര്യയെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. ''ഇപ്പോള്‍ എന്റെ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം, കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നിയക്കുന്നത്. എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല. ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു'' എന്നാണ് താരം പറയുന്നത്. 

എന്നും ചിരിച്ചു മാത്രം കണ്ടിട്ടുള്ള, ചിരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ജഗദീഷ് വികാരഭരിതനായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. ഈയ്യടുത്തായിരുന്നു ജഗദീഷിന്റെ ഭാര്യ മരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഫോറന്‍സിക് ഡോക്ടറായിരുന്നു രമ.

കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗബാധിതയായിരുന്ന രമ ഒന്നരവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു രമ. തന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ജഗദീഷ് വാചാലനായി മാറാറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/50762/this-birthday-is-dedicated-to-my-rema-jagadeeshs-words-go-viral)