---
title: "ചലച്ചിത്ര നടന്‍ വി.പി ഖാലിദ് അന്തരിച്ചു"
english_title: "Movie serial drama actor VP Khalid passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50743/movie-serial-drama-actor-vp-khalid-passed-away"
published_at: "2022-06-24T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b557025d8b5_khalid.jpg"
keywords: []
---

# ചലച്ചിത്ര നടന്‍ വി.പി ഖാലിദ് അന്തരിച്ചു

> **Lead Summary:** സിനിമാ സീരിയല്‍ നാടക നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഖാലിദ് കൊച്ചിന്‍ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്.

## Article Content

സിനിമാ സീരിയല്‍ നാടക നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഖാലിദ് കൊച്ചിന്‍ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്.

ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളില്‍ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളില്‍ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി.

1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്. മറിമായം’ എന്ന ഹാസ്യപരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. മക്കള്‍: ഷാജി ഖാലിദ്, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, ജിംഷി ഖാലിദ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/50743/movie-serial-drama-actor-vp-khalid-passed-away)