---
title: "മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയായി"
english_title: "Malayalee's favorite singer Manjari got married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/50735/malayalees-favorite-singer-manjari-got-married"
published_at: "2022-06-24T11:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5535bec1aa_manjeri.jpg"
keywords: []
---

# മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയായി

> **Lead Summary:** മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.

## Article Content

മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.

ചെറിയ ചടങ്ങോട് കൂടിയായിരുന്നു വിവാഹം. മലയാള നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ഇവരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് എത്തി. മഞ്ജരിയുടെ വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മഞ്ജരി വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. വിവാഹശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയില്‍ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണ് വിരുന്നു സല്‍ക്കാരം എന്നും താരം അറിയിച്ചിരുന്നു.

ഇതിനോടകം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഗായിക മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരകുരുവിക്ക് തട്ടമിട് എന്ന ജനപ്രിയ ഗാനം മഞ്ജരി ആണ് പാടിയത്. ഇത് ഹിറ്റായിരുന്നു. പിന്നാലെ നിരവധി അവസരം ഈ താരത്തിന് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/50735/malayalees-favorite-singer-manjari-got-married)